ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍; ഉപഭോക്താക്കള്‍ ജാഗ്രതൈ
ഉപയോഗക്ഷമമല്ലാത്ത ജി-മെയില്‍ അക്കൗണ്ടുകള്‍ നിര്‍വീര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍. രണ്ട് വര്‍ഷത്തോളമായി നിര്‍വീര്യമായിരിക്കുന്ന അക്കൗണ്ടുകള്‍ ഡിസംബര്‍ മാസത്തോടെയാണ് ഗൂഗിള്‍ നശിപ്പിക്കാനൊരുങ്ങുന്നത്. രണ്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും സൈന്‍-ഇന്‍ ചെയ്യാത്ത അക്കൗണ്ടുകളാണ് ഗൂഗിള്‍ നോട്ടമിട്ടിരിക്കുന്നത്. ഇത്തരത്തില്‍ നശിപ്പിക്കപ്പെടുന്ന അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡാറ്റ മുഴുവന്‍ പിന്നീട് തിരിച്ചെടുക്കാന്‍ സാധിക്കാത്തവണ്ണം ഇല്ലാതാകുന്നതാണ്.
നിര്‍ജീവ അക്കൗണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്ന് കണക്കാക്കപ്പെടുന്നതിനാലാണ് ഇത്തരത്തില്‍ ഉപയോഗ ശൂന്യമായ അക്കൗണ്ടുകള്‍ നശിപ്പിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ അക്കൗണ്ട് നഷ്ടപ്പെടാതിരിക്കന്‍ നിര്‍ജീവമായ അക്കൗണ്ട് സൈന്‍ ചെയ്ത ശേഷം മെയില്‍ അയക്കുകയോ,
യൂട്യൂബ് വീഡിയോ കാണുകയോ, പ്ലേ സ്‌റ്റോര്‍ ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്.
