മുൻകൂർ അടച്ച തുക തിരിച്ച് നൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമഭേദഗതി

Share our post

കോഴിക്കോട്: വാഹനയുടമകൾ മുൻകൂർ അടച്ച നികുതി, ഫീസ് എന്നിവ തിരിച്ചു നൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമഭേദഗതി. കേന്ദ്ര, കേരള മോട്ടോർ വാഹന ചട്ടപ്രകാരം ഈടാക്കുന്ന ഫീസ്, കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം ഈടാക്കുന്ന വാഹനനികുതി തുടങ്ങിയവ റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്.

ഫിസ്, നികുതി എന്നിവയിൽ ഇതുവരെ വ്യത്യസ്ത നടപടികളാണ് സ്വീകരിച്ചുവന്നത്. കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമം അനുസരിച്ച് ഒരുവർഷത്തെക്കോ അതിനു മുകളിലുള്ള കാലയളവിലേക്കോ നികുതി അടച്ചശേഷം രജിസ്ട്രേഷൻ റദ്ദാക്കുകയോ വാഹനം മറ്റ് സംസ്ഥാനങ്ങളിലേക്ക് എൻ.ഒ.സിയെടുത്ത് പോവുകയോ ചെയ്താൽ എൻ.ഒ.സിയെടുത്ത് ഒരുവർഷത്തിനകം റീഫണ്ടിന് അപേ ക്ഷിക്കുകയാണെങ്കിൽ തുക തിരിച്ചുനൽകും. വാഹനത്തിന്റെ യഥാർഥ നികുതി തുകയേക്കാൾ കൂടിയ തുക അടച്ചാലും പണം തിരിച്ചുകിട്ടും. തെറ്റായി നികുതി അടക്കുകയോ, തെറ്റായ ഹെഡിൽ നികുതി അടക്കുകയോ ചെയ്താൽ ഒരുവർഷത്തിനകം റീഫണ്ടിന് അപേക്ഷ നൽകിയാൽ പണം തിരിച്ചുകിട്ടും.

കേരള മോട്ടോർ വാഹന വകുപ്പ് ചട്ടമനുസരിച്ച് അപേക്ഷയോടൊപ്പം ഫീസ് അധികമായി അടച്ചിട്ടുണ്ടെങ്കിൽ മൂന്നുമാസത്തിനകം വാഹന ഉടമകൾ റീഫണ്ടിന് അപേക്ഷിക്കുകയാണെങ്കിൽ അനുവദിച്ചു നൽകും, തെറ്റായി ഫീസ് അടച്ചാലും ഒരു വർഷത്തിനകം റീഫണ്ടിന് അപേക്ഷിച്ചാൽ പണം തിരികെ ലഭിക്കും. ഓഫിസ് മാറി ഫീസ് അടച്ചാൽ അപേക്ഷ പിൻവലിക്കുകയാണെങ്കിൽ തുക റീഫണ്ട് ചെയ്യും. ഏതെങ്കിലും സേവനത്തിന് ഓൺലൈനായി ഫീസ് അടച്ചശേഷം ഓൺലൈനായോ അല്ലാതെയോ സേവനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നില്ലെങ്കിൽ ഒരുവർഷത്തിനകം റീഫണ്ടിന് അപേക്ഷിക്കുകയാണെങ്കിൽ പരിഗണിക്കും. ഫാൻസി നമ്പർ ബുക്ക് ചെയ്ത വ്യക്തികൾ ലേലത്തിൽ പരാജയപ്പെട്ടാൽ അടച്ച റിസർവേഷൻ തുക മടക്കി നൽകും. കോമ്പൗണ്ടിങ് ഫീസ് തെറ്റായി അടച്ചിട്ടുണ്ടെങ്കിലും റീഫണ്ട് ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!