‘ഒരു ലക്ഷം തൊഴിൽ’ പദ്ധതി കർഷക ക്ഷേമനിധിയിലേക്ക് പ്രതിഷേധവുമായി ഗുണഭോക്താക്കൾ
കണ്ണൂർ: സംസ്ഥാന കൃഷിവകുപ്പ് യുവകർഷകർക്കായി 1994ൽ നടപ്പാക്കിയ ‘ഒരു ലക്ഷം തൊഴിൽദാനപദ്ധതിയെ” കർഷകക്ഷേമനിധിയുമായി ലയിപ്പിക്കാനുള്ള കൃഷിവകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം. ലക്ഷം തൊഴിൽദാന പദ്ധതിയുടെ ആനൂകൂല്യം നഷ്ടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഇതിലുൾപ്പെട്ട കർഷകർ.ആയിരം രൂപ ഗുണഭോക്തൃവിഹിതമായി അടച്ച് 60 വയസ്സ് പൂർത്തിയായാൽ പെൻഷൻ,ഗ്രാറ്റിവിറ്റി,മരണാനന്തര ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതാണ് ഈ പദ്ധതി.
ഇതിലൂടെ ഈ പദ്ധതി തന്നെ ഇല്ലാതാകുമെന്നാണ് കർഷകരുടെ ആക്ഷേപം. കണ്ണൂർ ജില്ലയിൽ മാത്രം 8000 പേരാണ് ഗുണഭോക്താക്കളായി ഉള്ളത്.ഇതിൽ 1000 പേർക്ക് 2014 മുതൽ 2018 വരെ നടത്തിയ സമരത്തെ തുടർന്ന് പെൻഷൻ ലഭിച്ചിരുന്നു.എന്നാൽ ഇത് പിന്നീട് നിലച്ചു.ലക്ഷം തൊഴിൽദാന പദ്ധതി പ്രകാരം 28 വർഷം മുമ്പ് 1100 രൂപ സർക്കാരിലേക്ക് ഗുണഭോക്തൃ വിഹിതം അടച്ചവരാണ് ഇവർ.
നിലവിൽ 60 വയസ്സ് പൂർത്തിയായവർക്ക് ലഭിക്കേണ്ട പെൻഷൻ,ഗ്രാറ്റിവിറ്റി,മരണാനന്തര ആനുകൂല്യങ്ങൾ എന്നിവ ഇവർക്ക് ലഭിക്കുന്നില്ല.മരിച്ച കർഷകരുടെ ആശ്രിതർക്കുള്ള ആനുകൂല്യം പോലും നാലു വർഷമായി പരിഗണിച്ചിട്ടില്ല.നാലു വർഷമായി കൃഷിഭവനുകളിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർ നിരവധിയാണ്.അംഗങ്ങൾ അടച്ച അംശദായത്തുകയിൽനിന്ന് അംഗങ്ങൾക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും അനുവദിക്കാനുള്ള ഫണ്ട് തികയുന്നില്ലെന്നതാണ് തൈാഴിൽദാനപദ്ധതിയെ കർഷകക്ഷേമനിധി ബോർഡിൽ ലയിപ്പിക്കുന്നതിന് കാരണമായി കൃഷിവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.കർഷകക്ഷേമനിധിയിൽ ലയിപ്പിച്ചാൽ
* അംഗങ്ങൾക്ക് നിലവിലുള്ള ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും
*അഞ്ചുവർഷം കഴിഞ്ഞവർക്ക് മാത്രമേ പെൻഷൻ ലഭിക്കാൻ അർഹതയുള്ളു.
*ഇത്രയും കാലം അംശദായം അടച്ച 60 വയസ്സെത്തിയവരുടെ പെൻഷൻ അടക്കം
പ്രതിസന്ധിയിലാവുംമോഹനം,സുന്ദരം ആ വാഗ്ദാനങ്ങൾഓരോ കൃഷിഭവനിലും 100 പേരെ അംഗങ്ങളാക്കി 28 വർഷം മുമ്പാരംഭിച്ച പദ്ധതിയിൽ വലിയ വാഗ്ദാനങ്ങളുണ്ടായിരുന്നു.അംഗമായി ചേർന്ന് കൃഷി നടത്തുകയും അംഗത്വം എല്ലാ വർഷവും പുതുക്കുകയും ചെയ്യുന്ന കർഷകർക്ക് 60 വയസ്സിനുശേഷം ആയിരം രൂപ പ്രതിമാസ പെൻഷൻ, 30,000 മുതൽ 60000 രൂപവരെ ഗ്രാറ്റുവിറ്റി, മരണശേഷം അവകാശിക്ക് ഒരുലക്ഷം രൂപ, സാമൂഹികസുരക്ഷിതത്വ ഫണ്ടിലേക്ക് ഓരോരുത്തർക്കും ആയിരം രൂപയുടെ സർക്കാർ നിക്ഷേപം തുടങ്ങിയവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ.
