തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് എതിരില്ല

Share our post

പേരാവൂർ :തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റായി സണ്ണി സിറിയക് പൊട്ടങ്കലും വൈസ് പ്രസിഡന്റായി മോഹനൻ ഉമ്മോട്ടിലും തെരഞ്ഞെടുക്കപ്പെട്ടു.

ബാബു തോമസ് തുരുത്തിപ്പളിൽ, സണ്ണി കോക്കാട്ട്, വിനോദ് നടുവത്താനിയിൽ ,ജോബി ജോസഫ് വാലംകണ്ടത്തിൽ, മാർട്ടിൻ തോമസ് ഞള്ളത്തുവയലിൽ , രവീന്ദ്രൻ മരാടി , ഡാർലി ടോമി മാണിക്കത്താഴെ, സുചിത്ര കിളിയത്തിൽ , റീന ജോസ് വട്ടമറ്റത്തിൽ എന്നവരാണ് മറ്റ് ഡയറക്ടർമാർ.

അനുമോദന യോഗത്തിൽ എല്ലാവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വരുന്ന അഞ്ച് വർഷം കൊണ്ട് മേഖലയിലെ കൃഷിക്കാർക്കും മറ്റും മൂല്യ വർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാനും കൃഷിക്കുമായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് സണ്ണി സിറിയക് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!