സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു; പോലീസിന്റെ വ്യാപക തിരച്ചില്‍

Share our post

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് ജയില്‍ചാടിയത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ജയിലിലെ തോട്ടത്തില്‍ ജോലിക്ക് എത്തിച്ചസമയത്താണ് ഗോവിന്ദരാജ് രക്ഷപ്പെട്ടതെന്നാണ് വിവരം. രാവിലെ ഒമ്പതുമണിയോടെയാണ് ഇയാള്‍ ജയില്‍ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത്.

എന്നാല്‍, ഈ വിവരം 12 മണിയോടെയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. രക്ഷപ്പെട്ട ഗോവിന്ദരാജ് നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നാണ് പോലീസ് നല്‍കുന്നവിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!