പേരാവൂരിലെ ട്രാവൽ ഏജൻസി വ്യാജ വിമാന ടിക്കറ്റുകൾ നല്കി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്
പേരാവൂർ: വ്യാജ വിമാന ടിക്കറ്റ് നല്കി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ട്രാവൽ ഏജൻസിക്കെതിരെ വീണ്ടും കേസ്.കോഴിക്കോട് മുക്കം സ്വദേശി നിഥിൻ.ബി.ജോർജിന്റെ പരാതിയിൽ പേരാവൂരിലെഫോർച്യൂൺ ടൂർസ് ആൻഡ് ട്രാവൽസിനെതിരെയാണ് പേരാവൂർ എസ്.ഐ.സി.സനീത് കേസെടുത്തത്.
ന്യൂസിലാൻഡിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്ക് വിമാനടിക്കറ്റുകൾ നല്കാൻ 3,60,000 രൂപ വാങ്ങി വ്യാജടിക്കറ്റുകൾ നല്കി വഞ്ചിച്ചതായാണ് കേസ്.
