ഓണസമ്മാനമായി മലയോരത്തിന് കെ.എസ്.ആർ.ടി.സി ബസ്‌

Share our post

ആലക്കോട് : ഉദയഗിരി പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ഓണസമ്മാനമായി മലയോരത്തിന് കെ.എസ്.ആർ.ടി.സി ബസ്‌. രാത്രി 10.40ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ പുറപ്പെട്ട് അരിവിളഞ്ഞപൊയിൽ വഴി ജോസ്ഗിരിയിൽ എത്തുന്ന ബസ്‌ രാവിലെ 7.25ന് ജോസ്ഗിരിയിൽനിന്ന്‌ പുറപ്പെട്ട് 9.50ന് കണ്ണൂരിലെത്തും.

വിദൂര സ്ഥലങ്ങളിൽനിന്നും രാത്രികാലങ്ങളിൽ കണ്ണൂരിലെത്തുന്ന വിദ്യാർഥികളുൾപ്പെടെ മലയോരത്തെ വീടുകളിൽ എത്താൻ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇതേതുടർന്ന് ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ മന്ത്രി ആന്റണി രാജുവിന്‌ നിവേദനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് മലയോരത്ത് സർവീസ് അനുവദിച്ചത്. ആദ്യസർവീസിന്റെ ഭാഗമായി അരിവിളഞ്ഞപൊയിലിൽ എത്തിയ ബസ്സിനും ജീവനക്കാർക്കും സ്വീകരണംനൽകി.

പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. കെ.എസ്. അബിഷ, തോമസ്‌ വെക്കത്താനം, ഫാ. തോമസ്‌ മേനപ്പാട്ടുപടിക്കൽ, എൻ.എം. രാജു, എം.എൻ. ബിന്ദു, ഇ.വി. ജോയി, ജോസഫ് വട്ടക്കൊട്ടയിൽ, ബാബു പറപ്പള്ളിയിൽ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!