ഇന്ത്യക്ക് അഭിമാനമായി പേരാവൂരിൽ നിന്നൊരു 19-കാരൻ

Share our post

പേരാവൂർ : അർജന്റീനയിൽ നടന്ന അണ്ടർ 19 ലോക വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരിൽ പേരാവൂർ സ്വദേശിയും. മണത്തണ ആറ്റാഞ്ചേരി സ്വദേശി നിക്കോളാസ് ചാക്കോ തോമസാണ് നാടിന്റെ അഭിമാനമായത്. ഫ്രാൻസ്, ജപ്പാൻ, സ്ലോവാക്യ എന്നീ ടീമുകൾക്കെതിരെ നിക്കോളാസ് കളിച്ചിരുന്നു.

പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയും ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിലെ ട്രെയിനിയുമാണ് നിക്കോളാസ്. ആറ്റാഞ്ചേരിയിലെ കുഴിപ്പള്ളിൽ ജോർജിന്റെയും ബീനയുടെയും ഏക മകനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!