അർധബോധാവസ്ഥയില്‍ നല്‍കുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല;ഹൈക്കോടതി

Share our post

അർധബോധാവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം അനുമതിയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ ലഹരി പാനീയം നല്‍കി പീഡിപ്പിച്ച കേസിലാണ് നിരീക്ഷണം.

പ്രതിയായ വിദ്യാര്‍ത്ഥിക്ക് എസ്സി, എസ്ടി പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രതി നല്‍കിയ പാനീയം കുടിച്ച് പെണ്‍കുട്ടി അര്‍ദ്ധബോധാവസ്ഥയിലായിരുന്നുവെന്നും പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന്‍ കേസില്‍ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ കോളജില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ സീനിയര്‍ വിദ്യാര്‍ത്ഥിക്ക് എറണാകുളത്തെ എസ്സി/എസ്ടി സ്‌പെഷല്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതു ശരിവച്ചു കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് പരാതിക്ക് കാരണമെന്നുമായിരുന്നു പ്രതി മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. 2022 നവംബര്‍ 18ന് കോളജില്‍ വച്ച് പ്രതി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!