സിനാന് വേണ്ടി പ്രാർത്ഥനയോടെ ചെറുപ്പറമ്പ് ; പുഴയിൽ തിരച്ചിൽ പുന:രാരംഭിച്ചു

Share our post

പാനൂർ :  പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫ – മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാനെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കി. രാവിലെ മുതൽ തന്നെ തിരച്ചിൽ പുനരാരംഭിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ട് മണിരെ തിരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും, മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. പുഴയിൽ കുളിക്കാ നിറങ്ങിയ 5 വിദ്യാർഥികളിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.

നാട്ടുകാർ മുഹമ്മദ് ഷഫാദിനെ കഴിഞ്ഞ ദിവസം രാത്രി കണ്ടെത്തി ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻ. എ. എം കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഷഫാദ് കോളേജിൽ ഈയിടെ നടന്ന നാക് വിസിറ്റ് ഒരുക്കങ്ങളിൽ സജീവമായിരുന്നു.

സിനാൻ ഈ വർഷം പ്ലസ് ടു പഠനം കഴിഞ്ഞ് തുടർ പഠനത്തിന് ഒരുങ്ങുകയായിരുന്നു. കെ.പി.മോഹനൻ എം.എൽ.എ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത, വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!