പേരാവൂർ ടൗണിലെ നടപ്പാത തകർന്നു; കാൽനടയാത്രക്ക് ഭീഷണി

Share our post

പേരാവൂർ: നിടുമ്പൊയിൽ റോഡിൽ അർബൻ ബാങ്കിന് സമീപം നടപ്പാതയിലെ സ്ലാബ് തകർന്ന് കാൽനട യാത്രക്കാർക്ക് അപകടഭീഷണി. ഓട്ടോസ്റ്റാൻഡിന് സമീപത്തുള്ള സ്ലാബാണ് തകർന്നത്. കാൽനട യാത്രക്കാർക്ക് പകൽ ശ്രദ്ധയിൽപ്പെടുമെങ്കിലും സന്ധ്യ കഴിഞ്ഞാൽ ഇവിടെ വെളിച്ചമില്ലാത്തത് വൻ അപകടമാണൊരുക്കുന്നത്. എത്രയുമുടനെ സ്ലാബ് മാറ്റിസ്ഥാപിച്ചില്ലെങ്കിൽ പലരും കാലൊടിഞ്ഞ് കിടപ്പിലാകുന്ന അവസ്ഥയാണുണ്ടാവുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!