56 ലക്ഷം തട്ടിയ കേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

Share our post

വടക്കഞ്ചേരി : ജർമ്മൻ കമ്പനിയുടെ ഡയറക്‌ടർ ബോർഡ് മെമ്പറാക്കാമെന്ന് പറഞ്ഞ് 56 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പത്തനംതിട്ട നിരണം പഞ്ചായത്ത് കോൺഗ്രസ് പ്രസിഡൻറ് കെ.പി. പുന്നൂസ് (80) നെ വടക്കഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌തു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം സ്വദേശിയായ യുവാവിൽ നിന്നുമാണ് പണം തട്ടിയെടുത്തത്.

ഇന്ത്യയിൽ പുതിയതായി തുടങ്ങാൻ പോകുന്ന ജർമ്മൻ കമ്പനിയുടെ ഡയറക്‌ടറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2019 മുതൽ പല തവണകളിലായി 56 ലക്ഷം രൂപ ഇദ്ദേഹം തട്ടിയെടുക്കുകയായിരുന്നു. പുഷ്‌പഗിരി കോളേജിൽ അഡ്‌മിഷൻ വാങ്ങിച്ച് നല്‌കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസിലും ഇയാൾ പ്രതിയാണ്. ആലത്തൂർ കോടതിയിൽ ഹാജക്കിയ പ്രതിയെ റിമാൻ്റ് ചെയ്‌തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!