പേരാവൂർ കൊട്ടംചുരം മഖാം ഉറൂസിന് കൊടിയേറ്റി
പേരാവൂർ: മൂന്ന് ദിവസം നീളുന്ന കൊട്ടംചുരം മഖാം ഉറൂസ് തുടങ്ങി.വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം നടന്ന ചടങ്ങിൽ പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി.
മഹല്ല് ഖത്തീബ് മൂസ മൗലവി മഖാം സിയാറത്തിന് നേതൃത്വം നല്കി.എ.കെ.ഇബ്രാഹിം, പൂക്കോത്ത് അബൂബക്കർ ഹാജി, ഉറൂസ് കമ്മിറ്റി കൺവീനർ കെ.പി.അബ്ദുൾ റഷീദ്, സൈതലവി ഉസ്താദ് കൊട്ടംചുരം, അസ്ലം ഫൈസി ഇർഫാനി, പൊയിൽ ഉമ്മർ ഹാജി, സലാം പാണമ്പ്രോൻ, പി.പി.ഷമാസ്, പുതിയാണ്ടി അബ്ദുള്ള, എസ്.എം.കെ.മുഹമ്മദലി, സിറാജ് പൂക്കോത്ത്, എൻ.കെ.അമീർ, ബഷീർ കായക്കൂൽ, വി. കെ. റഫീഖ് എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴിന് ചെവിടിക്കുന്ന് ഖത്തീബ് അബ്ദുൾ അസീസ് ഫൈസി ഉറൂസ് ഉദ്ഘാടനം ചെയ്യും.തുടർന്ന് സയ്യിദ് മുഹമ്മദ് ഹാഫിസ് ജിഫ്രി റഹ്മാനി പള്ളിക്കലിന്റെ മതപ്രഭാഷണം.
ശനിയാഴ്ച രാത്രി യഹിയ ബാഖവി പുഴക്കരയുടെ മുഖ്യപ്രഭാഷണം.ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സമസ്ത കേന്ദ്ര മുശാവറാംഗവും ജില്ലാ നാഇബ് ഖാസിയുമായ ഉമർ ഉസ്താദ് കൊയ്യോട് ദിഖർ ദുആക്ക് നേതൃത്വം നൽകും.നാലു മണിക്ക് അന്നദാനം.
