കാർഷിക യന്ത്രങ്ങൾക്ക് സബ്സിഡി: റജിസ്ട്രേഷൻ എട്ടിന്;

Share our post

പാനൂർ : കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പദ്ധതിയായ കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങൾ 40-80 ശതമാനം വരെ സബ്സിഡിയിൽ ലഭിക്കും.

2023– 24 വർഷത്തേക്കുള്ള പദ്ധതിയുടെ സൗജന്യ റജിസ്ട്രേഷൻ കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ പാനൂർ ആഗ്രോ ബസാറിൽ 8ന് നടക്കും.

താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടൊ പാൻകാർഡ്, ആധാർ കാർഡ്, പുതിയ ഭൂനികുതി റസീറ്റ് (2023–24), ബാങ്ക് പാസ് ബുക്ക് എന്നിവയുമായി ആഗ്രോ ബസാറിലെത്തി റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0490 2317007, 9495246135.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!