പഴയങ്ങാടി സ്റ്റേഷനിൽ പാഴ്സൽ നിർത്തലാക്കി
പഴയങ്ങാടി:പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പാഴ്സൽ സർവീസ് മുന്നറിയിപ്പില്ലാത നിർത്തലാക്കി. കഴിഞ്ഞ ദിവസമാമ് സർവീസ് നിർത്തലാക്കി കൊണ്ടുളള ഉത്തരവ് സ്റ്റേഷനിലെത്തിയത്.ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സൽ സർവീസിൽ വലിയ വരുമാനം ഉള്ള റെയിൽവേ സ്റ്റേഷനാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ.
തീരദേശ മേഖലയായതിനാൽ വൻതോതിൽ ചെമ്മീൻ, ഞണ്ട്, ഉണക്കമത്സ്യം എന്നിവ ഇവിടെ നിന്ന് പാഴ്സലായി അയക്കാറുണ്ട്. ഉത്തരവിന് പിന്നാലെ സ്റ്റേഷനിലെ പാഴ്സൽ സർവീസ് ഓഫിസ് അടച്ചു. ഏതാനും ദിവസം മുൻപ് സ്റ്റേഷനിലെ ശുചീകരണ റെയിൽവേ അധികൃതർ നിർത്തലാക്കിയിരുന്നു.
വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർ ന്നാണ് ശുചീകരണം പുനരാരംഭിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ് ഫോ മിൽ ഉണ്ടായിരുന്ന ടീ സ്റ്റാൾ നിർത്തയതിനെതിരെ പ്രതിഷേധമുയർന്നതിനെ തുടർന്ന് രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ ടീ സ്റ്റാൾ ഇവിടേക്ക് മാറ്റികയായിരുന്നു. പാഴ്സൽ സർവീസ് നിർത്തലാക്കിയ തോടെ ഇവിടെ ജോലി ചെയ്തിരുന്നവരുടെ ഉപജീവനമാർഗം ഇല്ലാതായി.
