പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്കായി കിടിലന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

Share our post

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നായ വാട്‌സാപ്പ് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയാറെടുക്കുകയാണ്. വാട്‌സാപ്പിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഇനി ഉറപ്പായും പണികിട്ടും.

സംശയാസ്പദമായ സ്റ്റാറ്റസ് അപ്‌ഡേറ്റ് റിപ്പോര്‍ട്ടുചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അനുവാദം നല്‍കുന്ന ‘റിപ്പോര്‍ട്ട് സ്റ്റാറ്റസ് ഫീച്ചര്‍’ വികസിപ്പിക്കുകയാണ് ജനപ്രിയ സാമൂഹികമാധ്യമം. ഇതടക്കം പുതുവര്‍ഷത്തില്‍ ഒന്നിലധികം ഫീച്ചറുകളാണ് വാട്‌സാപ്പിന്റെ പണിപ്പുരയിലുള്ളത്.

പ്രൊഫൈലുകളും സന്ദേശങ്ങളും റിപ്പോര്‍ട്ടുചെയ്യാന്‍ ഇപ്പോള്‍ വാട്‌സാപ്പ് അനുവദിക്കുന്നുണ്ട്. ബീറ്റ ടെസ്റ്റിങ്ങിനായി ഫീച്ചര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം.

ഒന്നിലധികം ചാറ്റുകള്‍ തിരഞ്ഞെടുക്കാന്‍ വെബ് ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറും വികസിപ്പിക്കുന്നുണ്ട്. ചാറ്റ് മെനുവില്‍ സെലക്ട് ചാറ്റ് എന്ന ഫീച്ചറിലാണ് ഇത് ലഭിക്കുക.

ഒന്നിലധികം ചാറ്റുകള്‍ തിരഞ്ഞെടുക്കാനും അവ നിശ്ശബ്ദമാക്കാനും വായിക്കാത്തതായി അടയാളപ്പെടുത്താനുമൊക്കെ ഇതിലൂടെ കഴിയും. വാട്‌സാപ്പ് ഡെസ്‌ക് ടോപ്പ് ബീറ്റയുടെ ഭാവിപതിപ്പുകള്‍ക്കൊപ്പം പരീക്ഷണത്തിനായി ഉടന്‍ പുറത്തിറക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!