ക്രിസ്തുമസ്- ന്യൂ ഇയർ ഖാദി മേളക്ക് ഡിസംബർ 19ന് തുടക്കമാകും

Share our post

ഖാദി മേഖലക്ക് ഉണർവേകി ഈ വർഷത്തെ ക്രിസ്തുമസ്- ന്യൂ ഇയർ മേളക്ക് ഡിസംബർ 19ന് തുടക്കമാകും. ഡിസംബർ 19 മുതൽ ജനുവരി അഞ്ചു വരെയാണ് മേള. ഡിസംബർ 19 ന് രാവിലെ 11 മണിക്ക് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ കഥാകൃത്ത് ടി പത്മനാഭൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ സാമ്പത്തിക വർഷം 150 കോടി രൂപയുടെ വസ്ത്ര വില്പനയാണ് ഖാദി ഗ്രാമ വ്യവസായ ബോർഡ് ലക്ഷ്യം വെച്ചിട്ടുള്ളത്. ഓണം മേളയിലൂടെയാണ് ഏറ്റവും കൂടുതൽ വിപണനം നടത്താൻ കഴിഞ്ഞത്. ഇതിനകം 50 കോടി രൂപയുടെ ഖാദി വസ്ത്രങ്ങൾ വില്പന നടത്താൻ കഴിഞ്ഞു. വസ്ത്രവിപണന മേഖലയിൽ ഉണ്ടായ ഈ കുതിച്ചു ചാട്ടം ഖാദി തൊഴിലാളികൾക്ക് ഉത്തേജകമായി.

ഓണക്കാലത്ത് ബോർഡിന്റെ കീഴിലുള്ള തൊഴിലാളികൾക്ക് 2500 രൂപ പ്രത്യേക സമാശ്വാസ സഹായധനം നൽകിയിരുന്നു. ഗ്രാമ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണ സ്ഥാപനങ്ങളുമായി ചേർന്ന് സംരംഭങ്ങൾ ആരംഭിക്കാനും ഖാദി ബോർഡ് പിന്തുണ നൽകിയിരുന്നു. ഖാദി ബോർഡിനെ പഴയ പ്രൗഡിയിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങളും നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് വൈസ് ചെയർമാൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!