കറൻസിയിൽ നിന്ന് ഗാന്ധിയുടെ ചിത്രം നീക്കില്ല,​ പുതുതായി ആരെയും ഉൾപ്പെടുത്തില്ല; മറുപടിയുമായി കേന്ദ്രം

Share our post

ന്യൂഡൽഹി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ഇന്ന് പാർലമെന്റിൽ വ്യക്തമാക്കി.

ഇടക്കാലത്ത് ഹെെന്ദവ ദെെവങ്ങളുടെയും സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ ആവശ്യം ഉയർന്നിരുന്നു. എന്നാൽ നിലവിലെ കറൻസിയിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ഇക്കാര്യം നേരത്തെ തന്നെ ആർ ബി ഐയും വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനമന്ത്രാലയം ലോക്‌സഭയിൽ പറഞ്ഞു. ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടിയായി ഇക്കാര്യം അറിയിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!