Connect with us

Breaking News

ഇരിട്ടി ഉപജില്ല കലോത്സവം മൂന്നുദിവസം പിന്നിടുമ്പോള്‍ മത്സര രംഗത്ത് സ്‌കൂളുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

Published

on

Share our post

മണത്തണ :ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരിട്ടി ഉപജില്ലാ കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ മത്സര രംഗത്ത് സ്കൂളുകൾ തമ്മിൽ പോരാട്ടമാണ് നടക്കുന്നത്.ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗത്തിൽ യഥാക്രമം 170,168 പോയിന്റോടെ എടൂർ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും യുപി വിഭാഗത്തിൽ 53 പോയിന്റോടെ കൊളക്കാട് കാപ്പാട് യു. പി .സ്കൂളും എൽ പി വിഭാഗത്തിൽ 25 പോയിന്റോടെ വെളിയമ്പ്ര എൽ.പി സ്കൂളും എടൂർ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളുമാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഹയർസെക്കൻഡറി വിഭാഗത്തിൽ 142 പോയിന്റോടെ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടികടവും ഹൈസ്കൂൾ വിഭാഗത്തിൽ 131 പോയിന്റോടെ കുന്നോത്ത് സെൻറ് ജോസഫ് ഹൈസ്കൂളും യു.പി വിഭാഗത്തിൽ 52 പോയിന്റോടെ സെൻറ് തോമസ് ഹൈസ്കൂളും എൽ പി വിഭാഗത്തിൽ 23 പോയിന്റോടെ വായന്നൂർ ഗവൺമെൻറ് എൽ പി സ്കൂളുമാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.ആ എൽപി അറബി വിഭാഗത്തിൽ അയ്യപ്പൻകാവ് എം എൽ പി സ്കൂളും യുപി അറബിക് വിഭാഗത്തിൽ കുളിയിൽ ഗവൺമെൻറ് യുപി സ്കൂളും ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിൽ 68 പോയിന്റോടെ എടൂർ സെന്റ് ഹൈസ്കൂളും യുപി വിഭാഗത്തിൽ അമ്പായത്തോട് യുപി സ്കൂളും ഒന്നാം സ്ഥാനത്തുണ്ട്


Share our post

Breaking News

നോട്ടുകൾക്ക് വിട; ഇനി ഡിജിറ്റൽ കറൻസി

Published

on

Share our post

ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാടു കൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കള്ള പ്പണം പൂർണമായും തടയുക, സാമ്പത്തികരംഗം ശക്തിപ്പെടു ത്തുക എന്നീ ലക്ഷ്യങ്ങളോടെയാ ണ് പുതിയ പ്രഖ്യാപനമെന്ന് ആർ. ബി.ഐ ഗവർണർ ഡോ. അരവിന്ദ് കുമാർ പറഞ്ഞു. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പൂർണമായും നോട്ടു പിൻവലിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടും. നേരത്തെ ചൈന, സ്വീഡൻ എന്നീ രാജ്യങ്ങളും സമ്പൂർണമായി ഡിജിറ്റൽ കറൻസിയിലേക്കു മാറിയിരുന്നു.

പുതിയ നയപ്രഖ്യാപനത്തിലൂടെ രാജ്യം ആഗോളതലത്തിൽ പ്രധാന സാമ്പത്തിക ശക്തിയായി മാറുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപു കേന്ദ്ര സർക്കാർ തുടക്കം കുറിച്ച ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ പൂർണതയാണ് ഇതിലൂടെ കൈവരിക്കുന്നത്. ഡിജിറ്റൽ പണമിടപാടുകൾ ഇന്ത്യയിൽ ശക്തിപ്പെട്ടിരുന്നെങ്കിലും സമ്പൂർണമായി നോട്ടു നിരോധനം ഏർപ്പെടുത്തിയിരുന്നില്ല. പൊതു ജനങ്ങൾക്കു പ്രയാസമുണ്ടാകാതെ ഘട്ടംഘട്ടമായി നോട്ടുകൾ പിൻവലിച്ചാണ് പണമിടപാട് പൂർണമായും ഡിജിറ്റൽ കറൻസിയിലേക്കു മാറുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ആഭ്യന്തര ഇടപാടുകൾ, രാജ്യത്തിനു പുറത്തേക്കുള്ള പണമിടപാടുകൾ എന്നിവയിലെല്ലാം സർക്കാരിനു നിയന്ത്രണം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയ്ക്കും ഭാവി വളർച്ചയ്ക്കും ഡിജിറ്റൽ കറൻസി ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി ഒന്നു മുതൽ സമ്പൂർണ നോട്ടു നിരോധനം നിലവിൽ വരുമെങ്കിലും പണം കൈവശമുള്ളവർക്ക് ഒരു നിശ്ചിത കാലയളവു വരെ ബാങ്ക് വഴി പണം ഡിജിറ്റൽ കറൻസിയായി മാറ്റിയെടുക്കാനുള്ള അവസരമുണ്ടാകുമെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 15 വരെയാണ് പേപ്പർ കറൻസി മാറ്റിയെടുക്കാൻ അവസരം ലഭിക്കുക. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ വ്യാപാരങ്ങളും ചെറുകിട ഇടപാടുകളും ഡിജിറ്റലായി മാറും. ‘ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തെ ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വിക്ഷിക്കുകയാണെന്നും പുതിയ സാമ്പത്തിക യുഗത്തിന്റെ തുടക്കമാണിത്’ എന്നും കേന്ദ്ര ധനമന്ത്രി രാജീവ് സിങ് പറഞ്ഞു. ഡിജിറ്റൽ വിദ്യാഭ്യാസം, അടിസ്ഥാന വികസനം എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തി പരിവർത്തനം സുഗമമാക്കുന്നതിനു സർക്കാർ പൂർണമായും പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തീരുമാനം സ്വാഗതാർഹമാണെങ്കിലും പെട്ടെന്നുള്ള പ്രഖ്യാപനം ഗ്രാമീണമേഖലയിലെ ജനങ്ങളെ പ്രയാസത്തിലാക്കുമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ഡോ. അഞ്ജലി മെഹ്റ പറഞ്ഞു. ഭാവിയിലെ സാമ്പത്തിക ഇടപാടുകൾ ക്രിപ്റ്റോ കറൻസിയുടേതാണെന്നും പരമ്പരാഗത സാമ്പത്തിക ഇടപാടുകളെ ബ്ലോക്‌ചെയിനിന്റെ അത്യാധുനിക ലോകവുമായി സമന്വയിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയെന്നും സാമ്പത്തിക നൊബേൽ പുരസ്ക‌ാര ജേതാവ് ഡോ. റിന പട്ടേൽ അഭിപ്രായപ്പെട്ടു.

മാർക്കറ്റിംഗ് ഫീച്ചർ 


Share our post
Continue Reading

Breaking News

കേളകത്ത് ഗവ.യു.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതായി പരാതി

Published

on

Share our post

കേളകം : ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതിന് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു.എസ്.സി.ഇ.ആര്‍.ടി. രൂപീകരിച്ച പാഠ്യപദ്ധതി സ്കൂളിൽ നടപ്പാക്കാത്തതിനും രക്ഷിതാക്കളില്‍ നിന്ന് ഫീസും ഇംഗ്ലീഷ് ബുക്കിന്റെ വില വാങ്ങിയതിനും രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ പാഠ്യപദ്ധതി പാലിക്കാതെ സ്വകാര്യ കമ്പനിയുടെ ഇംഗ്ലീഷ് ടെക്‌സ്റ്റ് ബുക്ക് രക്ഷിതാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതിനുമാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തത്. ഒരു ബുക്കിന് 200 രൂപ വെച്ചാണ് ഈടാക്കിയത്. കുട്ടികളില്‍ നിന്നും ഫീസ് ഇനത്തില്‍ 225 രൂപ വാങ്ങിയതായും പരാതിയുണ്ട്. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കരുതെന്ന 2013- ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണ് ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്‌കൂളിലെ പ്രീപ്രൈമറി കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കിയത്.

പ്രഥമാധ്യാപകന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത് മാതാപിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പക്കുന്നതായിയും മാതാപിതാക്കള്‍ പരാതിപ്പെടുന്നു. പരാതി ഉന്നയിച്ചതിന്റെ പേരില്‍ രണ്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്. ഒരു ആണ്‍ കുട്ടിയെയും ഒരു പെണ്‍ കുട്ടിയെയുമാണ് പുറത്താക്കിയത്. തുടര്‍ച്ചയായി ക്ലാസില്‍ വരാത്ത കുട്ടിയുടെ വീട്ടില്‍ ക്ലാസ് ടീച്ചറും സ്‌കൂള്‍ അധികൃതരും വാര്‍ഡ് മെമ്പറും ഉള്‍പ്പെടെ ചെന്ന് വിവരങ്ങള്‍ തിരക്കിയ ശേഷം രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടിയെ പുറത്താക്കാവൂ എന്നാണ് ചട്ടം. ഈ നടപടി പാലിക്കാതെയാണ് രണ്ട് കുട്ടികളെയും പുറത്താക്കിയതെന്നാണ് ആക്ഷേപം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ എ.ഇ.ഒ, പ്രഥമാധ്യാപകന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി,തലക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

കണ്ണൂർ: ലോട്ടറി അടിച്ച സന്തോഷത്തിൽ കൂട്ടുകാർക്ക് നൽകിയ പാർട്ടിക്കിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. മമ്പറം കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ. ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്നത്.ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടിൽ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിൽവിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം.

പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.അതേസമയം ചോരയൊലിപ്പിച്ച് വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ്പൊലീസിന്റെ വിശദീകരണം.പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.


Share our post
Continue Reading

Trending

error: Content is protected !!