സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്ബതിന് നടന്നേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സ്പീക്കര്‍ സ്ഥാനമാണ് ടിഡിപി ചോദിക്കുന്നത്. എന്നാല്‍ ടി.ഡി.പിക്ക് മന്ത്രിസഭയില്‍ രണ്ട് പ്രധാന വകുപ്പുകള്‍ നല്കി...
കൊട്ടാരക്കര: അമ്മ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തിൽ മകൾക്ക് ദാരുണ അന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ജയിംസ് ജോർജിന്റെയും ബിസ്മിയുടെയും മകൾ ആൻഡ്രിയ ആണ്(16)...
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനാൽ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എം.വി....
കൊച്ചി: പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. പൊന്നുരുന്നിയില്‍ പെണ്‍കുട്ടികള്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് ഒളിക്യാമറ കണ്ടെത്തിയത്. അതേസമയം, സംഭവത്തില്‍ പരാതി നല്‍കിയിട്ടും കടവന്ത്ര പോലീസ് കേസെടുക്കുന്നില്ലെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം....
വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന കർഷകതാഴിലാളി യൂണിയൻ്റെ സ്ഥാപകനേതാവുമായ കെ.എസ്. ശങ്കരൻ (89) അന്തരിച്ചു. അര നൂറ്റാണ്ടിലധികം കർഷക തൊഴിലാളി യൂണിയൻ്റെ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ചു. യുണിയൻ്റെ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർഥികളിൽ നിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ്. സംസ്ഥാന, ജില്ലാതലത്തിൽ രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തും....
കണ്ണൂർ: ഗോവയിൽ നിന്നുള്ള വാസ്കോ ക്ലബ്ബ് ഇന്ത്യൻ ഫുട്ബോളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ 1960-70 കളിൽ ടീമിൻ്റെ എഞ്ചിൻ റൂമായിരുന്ന കണ്ണൂർകാരൻ ഒ.കെ സത്യൻ അന്തരിച്ചു. 1950 കളുടെ അവസാനം കണ്ണൂർ ലക്കിസ്റ്റാറിലൂടെയാണ് സത്യൻ കളംപിടിക്കുന്നത്. ലക്കിസ്റ്റാർ...
മുംബൈ: ഇന്ധന ചെലവിലെ ലാഭവും കുറഞ്ഞ അന്തരീക്ഷ മലിനീകരണവും ഇന്ത്യക്കാരെ ഇ.വിയിലേക്ക് ആകര്‍ഷിക്കുന്നതായി ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു. ‘വൈദ്യുത വാഹന സ്വീകാര്യതയും വാഹന ഇന്‍ഷുറന്‍സില്‍ അതിന്റെ സ്വാധീനവും’ എന്ന വിഷയത്തിലായിരുന്നു...
തിരുവനന്തപുരം: ജൂൺ 10 മുതൽ സി.ഐ.ടി.യു പ്രഖ്യാപിച്ച ഡ്രൈവിങ് സ്കൂൾ അനിശ്ചിതകാല സമരത്തെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ആൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്. സമരം തുടങ്ങുന്നതോടെ...
വയനാട്: സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് വാഹനാപകടം. ആംബുലൻസും ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും രണ്ടു കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം...