അഗ്നിവീർ നിർത്തലാക്കണം ജാതി സെൻസസ് നടത്തണം : എൻ.ഡി.എ സഖ്യകക്ഷികൾ

Share our post

സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്ബതിന് നടന്നേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
സ്പീക്കര്‍ സ്ഥാനമാണ് ടിഡിപി ചോദിക്കുന്നത്. എന്നാല്‍ ടി.ഡി.പിക്ക് മന്ത്രിസഭയില്‍ രണ്ട് പ്രധാന വകുപ്പുകള്‍ നല്‍കി അനുനയിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ജാതി സെന്‍സസ് നടപ്പാക്കണമെന്നും അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്നുമാണ് ജെഡിയുവിന്റെ നിര്‍ദ്ദേശം.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എന്‍.ഡി.എ സഖ്യകക്ഷികള്‍ അംഗീകരിച്ചിരുന്നു. മോദിക്ക് പിന്തുണ നല്‍കുമെങ്കിലും സഖ്യകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ് ബിജെപി. നാല് മന്ത്രിമാര്‍ വേണമെന്നാണ് ജെഡിയുവിന്റെ നിര്‍ദ്ദേശം. റെയില്‍വേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും ജെഡിയു നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറു മന്ത്രിമാരെ നല്‍കണം എന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആവശ്യം. ടി.ഡി.പിക്ക് ധനകാര്യ മന്ത്രാലയത്തില്‍ താല്പര്യമുണ്ട്. സഹമന്ത്രി സ്ഥാനം നല്‍കി അനുനയിപ്പിക്കാനാണ് സാധ്യത. ഐ.ടി, വാണിജ്യം, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ വകുപ്പുകളും നായിഡുവിന്റെ ആവശ്യപ്പട്ടികയില്‍ ഉണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!