അമ്മ ഓടിച്ചിരുന്ന കാർ മറിഞ്ഞ് മകൾക്ക് ദാരുണാന്ത്യം

Share our post

കൊട്ടാരക്കര: അമ്മ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തിൽ മകൾക്ക് ദാരുണ അന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ജയിംസ് ജോർജിന്റെയും ബിസ്മിയുടെയും മകൾ ആൻഡ്രിയ ആണ്(16) മരിച്ചത്. കാർ ഓടിച്ചിരുന്ന ബിസ്മി(39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ(76) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രണ്ടോടെ എം.സി.റോഡിൽ വാളകം വില്ലേജ് ഓഫീസിനു സമീപമായിരുന്നു അപകടം. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ ആൻഡ്രിയ പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു. വെഞ്ഞാറമ്മൂട് മെഡിക്കൽ കോളേജിൽ ശോശാമ്മയെ കാണിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. ബിൻസി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞുകയറി കരണം മറിയുകയായിരുന്നു. മറിഞ്ഞ കാറിനടയിൽപ്പെട്ട ആൻഡ്രിയയുടെ തലയുടെ ഒരു ഭാഗം അറ്റു പോയിരുന്നു. സഹോദരങ്ങൾ ആൻഡ്രിറ്റ, ആൻസൺ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!