സുൽത്താൻ ബത്തേരിയിൽ ആംബുലൻസ് ഉൾപ്പെടെ ആറ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്
വയനാട്: സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് വാഹനാപകടം. ആംബുലൻസും ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും രണ്ടു കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം.
