പേരാവൂർ: കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ പേരാവൂർ പഞ്ചായത്ത് പരിധിയിൽ മാത്രം ഒരു കോടി 93 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അറിയിച്ചു. പ്രാഥമിക കണക്കെടുപ്പിലാണ് ഇത്രയും തുകയുടെ നഷ്ടം കണക്കാക്കിയിട്ടുള്ളത്. 57...
പേരാവൂർ : താലൂക്കാസ്പത്രിയിലെ മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾക്ക് വിരാമമായി. ആസ്പത്രി ഫാർമസിയിലേക്ക് രണ്ട് ഫാർമസിസ്റ്റുകളെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണനായ്ക്ക് നിയമിച്ചു. രണ്ടു പേരും ശനിയാഴ്ച തന്നെ ജോലിയിൽ പ്രവേശിച്ചു. പേരാവൂർ താലൂക്കാസ്പത്രി അധികൃതരുടെയും ബ്ലോക്ക്...
പേരാവൂർ: മേൽ മുരിങ്ങോടി നാട്ടിക്കല്ലിന് മുൻവശത്തെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ നശിച്ചു. പുരളിമല ക്ഷേത്രത്തിലെ വാദ്യക്കാരൻ അനിരുദ്ധൻ പണിക്കരുടെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തിയാണ് സമീപത്തെ തോടിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ തകർന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
തൊണ്ടിയിൽ : കഴിഞ്ഞദിവസമുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളം കയറി നാശനഷ്ടം സംഭവിച്ച വ്യാപരികൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ തൊണ്ടിയിൽ യൂണിറ്റ്സഹായധനം കൈമാറി. യുണൈറ്റഡ് ചേമ്പറിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ,...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി വൈകാൻ കാരണം റവന്യൂ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപണം. പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആസ്പത്രി സ്ഥലത്തിന് അതിരു കല്ലുകളിടുന്നത് റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നതാണ് കേസും നിർമാണം തടസ്സപ്പെടുത്തലുമെല്ലാം ഉണ്ടാകുന്നതിനു...
പേരാവൂർ: തൊണ്ടിയിൽ വനിതാ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് നടന്നിട്ട് വർഷം എട്ടായിട്ടും നിക്ഷേപത്തുക പൂർണമായും തിരിച്ചു നല്കാതെ സമരസമിതി ഒളിച്ചുകളി തുടരുന്നു. ആയിരത്തോളം സാധാരണക്കാരായ നിക്ഷേപകരിൽ നിന്ന് ഒന്നരക്കോടിയോളം രൂപയാണ് സംഘത്തിലെ ചില ജീവനക്കാർ ചേർന്ന്...
പേരാവൂർ: ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ സേവനങ്ങളുമായെത്തുന്ന വിവിധ സന്നദ്ധ സംഘടനകളുടെ സജീവ ഇടപെടൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി. തെറ്റുവഴി കൃപാഭവൻ, തൊണ്ടിയിൽ ടൗൺ, നിടുംപൊയിൽ ടൗൺ, നിടുംപുറംചാൽ, പൂളക്കുറ്റി, ചെക്കേരി, കറ്റിയാട്, പുതുശേരിപ്രദേശങ്ങളിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ്...
പേരാവൂർ : ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളാപ്പാച്ചിൽ മൂന്ന് ജീവനുകൾ കവർന്നതിനു പിന്നാലെ മുന്നൂറോളം നിരാലംബർക്ക് തീരാ ദുരിതം കൂടി നല്കിയാണ് കുത്തിയൊലിച്ച് പോയത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞതിനെത്തുടർന്നുണ്ടായ പ്രളയത്തിൽ തെറ്റുവഴിയിലെ കൃപാഭവന്റെയും മരിയാഭവന്റെയും സമൂഹ അടുക്കള പൂർണമായും നശിച്ചത്...
പേരാവൂർ : ഇരിട്ടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. പൂളക്കുറ്റി പാരിഷ്ഹാളും കണ്ടത്തോട് ലാറ്റിൻ ചർച്ച് ഹാളുമാണ് പുതിയ ക്യാമ്പുകൾ. നിലവിൽ കണിച്ചാർ പൂളക്കുറ്റി എൽ പി സ്കൂളിൽ 23 കുടുംബങ്ങളിലെ 55...
നിടുമ്പൊയിൽ : ഉരുൾപൊട്ടലിൽ തകർന്ന നിടുമ്പൊയിൽ-മാനന്തവാടി റോഡിൽ ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. റോഡിലെ മണ്ണും പാറക്കല്ലുകളും നീക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് പൊതുമരാമത്ത് വകുപ്പ്...