പേരാവൂർ : പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം ഞായറാഴ്ച വൈകിട്ട് അഞ്ചിന് തെരു സാംസ്കാരിക നിലയത്തിൽ നടക്കും. സംസ്ഥാന, താലൂക്ക് നേതാക്കൾ പങ്കെടുക്കും.
പേരാവൂർ : കൊട്ടിയൂർ റോഡിലെമാക്സ് കിഡ്സ് ഫാഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു.പേരാവൂർ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി .പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചന്റ്സ്...
വിളക്കോട്: കഴിഞ്ഞ ദിവസത്തെ മഴയില് റോഡിലേക്ക് ഒഴുകി വന്ന മണ്ണും ചരളും നീക്കം ചെയ്ത് എസ്. ഡി. പി. ഐ വിളക്കോട് ബ്രാഞ്ചിലെ പ്രവര്ത്തകര്. വിളക്കോട്- അയ്യപ്പന്കാവ് റോഡിലെ വളവില് ഇരു ചക്രവാഹനങ്ങള്ക്ക് അപകടമാവും വിധം...
പേരാവൂർ: കുനിത്തല-വായന്നൂർ റോഡ് മഴക്കാലത്തിന്മുന്നെ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുനിത്തല ജനകീയ സമിതി നോട്ടീസ് വിതരണം ചെയ്തു. പേരാവൂർ പഞ്ചായത്തിലെ 12,13 വാർഡുകളിലെ വീടുകളിലാണ് നോട്ടീസ് വിതരണം ചെയ്തത്.കുനിത്തല പ്രദേശത്തെ മുഴുവൻ വീടുകളിലും നോട്ടീസ് നല്കാനാണ് ജനകീയ സമിതിയുടെ...
മണത്തണ : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ അഴോത്തുംചാലിൽ തൊഴുത്തിന് മുകളിൽ മരം പൊട്ടിവീണ് ആട് ചത്തു.നിരവധി ആടുകൾക്ക് പരിക്കേല്ക്കുകയും ചെയ്തു. കുളങ്ങരയത്ത് വിശ്വനാഥൻ്റെ ആടാണ് ചത്തത്.തൊഴുത്ത് പൂർണമായും തകർന്നു. സമീപത്തെ പശുത്തൊഴുത്തും ഭാഗികമായി തകർന്നു.
പേരാവൂർ: ഉപഭോക്താവിന്റെ പരാതിയിൽ കൊട്ടിയൂർ റോഡിലെ എസ്.എസ് സ്വീറ്റ്സിൽ ആരോഗ്യവകുപ്പ് ബുധനാഴ്ച വൈകിട്ട് നടത്തിയ റെയ്ഡിൽ പഴകിയ ബേക്കറി ഉത്പന്നങ്ങൾ പിടികൂടി.പഴകിയ പപ്പ്സ്,റസ്ക്ക്,പാക്കറ്റ് ചപ്പാത്തി,ബർക്കി എന്നിവ കണ്ടെടുത്തു. മണത്തണ സ്വദേശിയായ ഉപഭോക്താവിന്റെ പരാതിയെത്തുടർന്നാണ് റെയ്ഡ് നടത്തിയത്....
പേരാവൂർ : കൊട്ടാരക്കര താലൂക്കാസ്പത്രിയിൽ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പേരാവൂർ താലൂക്കാസ്പത്രിയിലെ മുഴുവൻ ഡോക്ടർമാരും ഒ. പി ബഹിഷ്ക്കരിച്ചു.ഡോ. എച്ച്.അശ്വിൻ, ഡോ.സജാദ്,ഡോ.വർഷ,ഡോ.എ. ഷിജു,ഹെൽത്ത് ഇൻസ്പെക്ടർ കെ.മോഹനൻ, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് എന്നിവർ സംസാരിച്ചു.
കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുത്തൻവീട്ടിൽ ശശിയുടെ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റിൽ നിന്ന് മലിനജലം ശുദ്ധജലത്തോടിലേക്ക് ഒഴുക്കിവിട്ടതിന് ജില്ലാ എൻഫോഴ്സ്മെൻറ്സ്ക്വാഡ് 35000 രൂപ പിഴ ചുമത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകി. ജലം മലിനപ്പെടുത്തിയതിന് 25000 രൂപയും...
പേരാവൂർ: മൂന്ന് ദിവസം നീളുന്ന കൊട്ടംചുരം മഖാം ഉറൂസ് തുടങ്ങി.വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം നടന്ന ചടങ്ങിൽ പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. മഹല്ല് ഖത്തീബ് മൂസ മൗലവി മഖാം സിയാറത്തിന് നേതൃത്വം നല്കി.എ.കെ.ഇബ്രാഹിം, പൂക്കോത്ത്...
പേരാവൂർ: പേരാവൂർ ടൗണിന് സമീപം തോട് മണ്ണിട്ട് നികത്തിയതായി പരാതി. പഞ്ചായത്ത് ഓഫീസിന് നൂറു മീറ്റർ അരികെയാണ് തോട് മണ്ണിട്ട് നികത്തിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് കുന്നിടിച്ച മണ്ണിട്ടാണ് തോട് നികത്തിയത്.സംഭവമറിഞ്ഞെത്തിയ പഞ്ചായത്തധികൃതർ സ്ഥലമുടമക്ക്...