തലശേരി : കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് ലൈസൻസ് ഉള്ള ഷൂട്ടർമാരെ തേടുന്നു. ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടു പന്നികളെ കൊല്ലുന്നതിനാണ് തലശ്ശേരി നഗരസഭ അപേക്ഷ ക്ഷണിച്ചത്. പരിചയസമ്പന്നരായ ലൈസൻസുള്ള...
പേരാവൂർ: പേരാവൂർ-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെറ്റുവഴി-പാലയാട്ടുകരി-വായന്നൂർ റോഡിൽ കാൽ നട യാത്ര പോലും തടസ്സപ്പെട്ടിട്ടും അധികൃതർ പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. റോഡ് നവീകരണത്തിന്റെ ഭാഗമായി പാലയാട്ടുകരി കവലയിൽ കലുങ്ക് നിർമിച്ചതിന് സമീപം ചെളിക്കുളമായിട്ടും നീക്കം ചെയ്യാതെ...
കേളകം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും വിവിധ മേഖലകളിലുള്ളവരെ ആദരിക്കലും വെള്ളിയാഴ്ച നടക്കും. വിരമിക്കുന്ന ചുമട്ട് തൊഴിലാളികളെയും മുതിർന്ന പൗരന്മാരെയും ആദരിക്കും.പത്രസമ്മേളനത്തിൽ കേളകം യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ, ജനറൽ...
എടക്കാട്: ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലെ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിലെ അങ്കണവാടികളിൽ ഒഴിവ് വരുന്ന വർക്കർ/ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 22, 23, 24 തീയതികളിൽ രാവിലെ 9.30 ന് എടക്കാട്...
കണ്ണൂർ: തലശ്ശേരിയിൽ അമ്പത്തിയാറുകാരനെ മർദ്ദിച്ച് പണവും കാറും കവർന്ന സംഭവത്തിൽ ദമ്പതികളടക്കം നാലു പേർ പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശിയായ അമ്പത്തിയാറുകാരനാണ് അക്രമണത്തിന് ഇരയായത്. ചിറക്കര സ്വദേശി ജിതിൻ ചിറക്കര ഇയാളുടെ ഭാര്യ അശ്വതി, ഷഫ്നാസ്...
തലശേരി : സഹകരണ സംഘങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ഡി.സി.സി നേതൃത്വത്തിന്റെ നീക്കം തലശേരി മേഖലയിലും കോൺഗ്രസിന് തിരിച്ചടിയാവുന്നു. പാർടിവ്യവസ്ഥകൾ ലംഘിച്ച് സ്വന്തക്കാരെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിനെതിരെ കോൺഗ്രസിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പെരിങ്ങളം കോ–ഓപ് അർബൻ സൊസൈറ്റി,...
ഇരിട്ടി : ഒഴുക്കിൽപ്പെടുന്നവരെയും മുങ്ങിത്താഴുന്നവരെയും കോരിയെടുത്ത് മിന്നൽ വേഗത്തിൽ കുതിക്കുന്ന ഒരു രക്ഷകൻ. സ്വപ്നമല്ല, ജലാശയ ദുരന്തങ്ങൾ നേരിടാൻ അത്തരമൊരു ‘യന്തിരൻ’ സജ്ജമാണ്. ഇരിട്ടിയിലെ ആർ.സി ക്യാം ഡ്രോൺ റിപ്പയർ സെന്റർ ഉടമ അഖിൽ പുതുശ്ശേരിയും എറണാകുളത്തെ...
ഇരിട്ടി: നഗരത്തിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെ ഗോഡൗണിൽ സൂക്ഷിച്ച നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇരിട്ടി മേലേസ്റ്റാൻഡിലെ ആർ.ടി. ട്രേഡേഴ്സിലെ ഗോഡൗണിൽ നിന്നാണ് ഏഴ് ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭാ ആരോഗ്യ...
ഇരിട്ടി: എം. ഡി. എം. എയുമായി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് (32), നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ (25) എന്നിവരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ...
തില്ലങ്കേരി : തില്ലങ്കേരിയിൽ ആരോഗ്യ സബ്സെന്റർ നിർമിക്കാൻ നിർമലഗിരി കോളേജ് റിട്ട.പ്രൊഫസർ അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി. പഴേപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ അമ്മിണി, മകൻ ജെയ്ൻ അഗസ്റ്റിൻ എന്നിവരാണ് ഉരുവച്ചാൽ – കാക്കയങ്ങാട്...