കേളകം: സംയോജിത കൃഷിയിലൂടെ മികച്ച നേട്ടം കൊയ്യുന്ന കേളകം വെള്ളൂന്നിയിലെ മൈലംപിലാക്കൽ എം.എസ്. സുദീപിന്റെ കാർഷിക പരീക്ഷണങ്ങൾ മലയോര കർഷകർക്ക് മികച്ച ഒരു കൃഷിപാഠമാണ്. അടിക്കടിയുണ്ടാകുന്ന വിലത്തകർച്ചയും ഉത്പാദനക്കുറവും മൂലം അടിപതറിയ കർഷകർ പലരും റബ്ബർ...
തലശേരി:നാദാപുരം വാണിമേൽ പരപ്പുപാറയിൽ വ്യാപാരിയുടെ വീട്ടിനുനേരെ ബോംബെറിഞ്ഞ കേസിൽ അഞ്ചുപേരെ വളയം പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ അഞ്ചരക്കണ്ടി തുമ്പോത്ത് വീട്ടിൽ നിധീഷ് (32), അഞ്ചരക്കണ്ടി മാമ്പയിലെ രാഹുൽ നിവാസിൽ രാഹുൽ (25), ശങ്കരനെല്ലൂർ ശ്രീരാച്ചിൽ രാജ്കിരൺ...
പേരാവൂർ: കൊട്ടംചുരം ജുമാ മസ്ജിദ് നവീകരണ പ്രവൃത്തികൾ തുടങ്ങി.പേരാവൂർ, ചെവിടിക്കുന്ന്, മുരിങ്ങോടി മഹല്ല് ഖത്തീബുമാരുടെ നേതൃത്വത്തിൽ മഖാം സിയാറത്തോടെയാണ് പ്രവൃത്തി ആരംഭിച്ചത്.മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, ട്രഷറർ പൂക്കോത്ത്...
കണ്ണവം : കോയ്യാറ്റിലെ കരിയിൽ കരിപ്പായി ബാബുവിന്റെ മകൻ വൈഷ്ണവിനെ തെരുവ് നായ ആക്രമിച്ചു. തോലമ്പ്ര യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.തിങ്കളാഴ്ച രാവിലെ ട്യൂഷന് പോകാനായി സഹോദരനുമൊന്നിച്ച് കോയ്യാറ്റിൽ എത്തിയപ്പോഴാണ് തെരുവ് നായ ആക്രമിച്ചത്.കോയ്യാറ്റിൽ,...
കൂത്തുപറമ്പ് : അനുഷ്ഠാന കലാരൂപമായ ആടി വേടനെ പുനരാവിഷ്കരിക്കുകയാണ് ആമ്പിലാട് സഹൃദയ കലാകായിക സാംസ്കാരികകേന്ദ്രം പ്രവർത്തകർ. അന്യം നിന്നു പോയ കലാരൂപത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് വേടനെ അരങ്ങിൽ എത്തിച്ചത്. കർക്കടക മാസത്തിലെ ആധിയും വ്യാധിയും...
ഇരിട്ടി : ‘വൈദ്യുതി ഉൽപ്പാദനം’ എന്ന ആശയത്തിന്റെ സ്പാർക്കുമായാണ് മൂന്ന് യുവാക്കൾ അയ്യങ്കുന്ന് പഞ്ചായത്തിലെ ഏഴാംകടവിലെത്തിയത്. ഈ ഉദ്യമത്തിനായി ഇലക്ട്രിക്കൽ എൻജിനിയർമാരായ ആലപ്പുഴയിലെ രോഹിത് ഗോവിന്ദിനും പേരാവൂരിലെ വിജേഷ് സാം സനൂപിനും എറണാകുളത്തെ മെക്കാനിക്കൽ എൻജിനിയർ...
ഇരിക്കൂർ : വികസനത്തിന്റെ പടവുകളിൽ പുതുചരിത്രം കുറിക്കൊനൊരുങ്ങി ഇരിക്കൂർ താലൂക്ക് ആസ്പത്രി. മലയോര മേഖലയിലെ ആതുര ശുശ്രൂഷാ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഈ ആസ്പത്രി. താലൂക്ക് ആസ്പത്രിയായി മാറ്റുന്നതിന് നേരത്തെ ഉത്തരവായെങ്കിലും പ്രാഥമിക നടപടി മാത്രമാണ് പൂർത്തിയായത്....
പേരാവൂർ : നിർദ്ദിഷ്ട നാലുവരി പാതയുമായി ബന്ധപ്പെട്ട അലൈമെന്റിൽ തെരു ഗണപതി ക്ഷേത്രം ഉൾപ്പെട്ടതിനാൽ ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിന് പത്മശാലിയ സംഘം പേരാവൂർ ശാഖ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ് മധു കോമരം അധ്യക്ഷത വഹിച്ചു....
പേരാവൂർ: വിമാനത്താവളം റോഡ് വികസനത്തിയായി തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പത്മശാലിയ സംഘം ഇരിട്ടി താലൂക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തെരു സാംസ്കാരിക നിലയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു....
കോളയാട് : ഡി.വൈ.എഫ്.ഐ. കോളയാട് ഈസ്റ്റ് മേഖല സമ്മേളനം പഞ്ചായത്ത് ഹാളിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം ടി. മിഥുൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്...