മട്ടന്നൂര്‍ : അയ്യല്ലൂർ എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കർക്കടകക്കഞ്ഞി. കർക്കടകം കഴിയുംവരെ ദിവസവും കുട്ടികൾക്ക് കർക്കടകക്കഞ്ഞി നൽകാനാണ് പിടിഎ തീരുമാനം. ‘നല്ല തലമുറ നല്ല ആരോഗ്യം’ എന്ന സന്ദേശവുമായാണ് ഒരുമാസം കുട്ടികൾക്ക് ഔഷധക്കൂട്ട് ചേർത്ത കർക്കടകക്കഞ്ഞി...
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതക്ക് വേണ്ടി തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള ഏതു നീക്കവും തടയുമെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം നിലനിർത്തി നാലുവരിപ്പാത നിർമിക്കാൻ അധികൃതർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഭക്തരെയും നാട്ടുകാരെയും...
ആറളം: ഫാമിൽ ആനമതിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ഫീൽഡ് പ്രവൃത്തികൾ വ്യാഴാഴ്ച തുടങ്ങാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആനമതിൽ നിർമ്മാണ പ്രവൃത്തികൾ ആഗസ്റ്റ് ആദ്യ വാരം തുടങ്ങും. ആനമതിലിനുള്ള സർവ്വേ സ്കെച്ച് നേരത്തെ...
തലശ്ശേരി: അഗ്നി രക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജല സുരക്ഷ ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് ചന്ദ്രോത്ത് കുളത്തിലാണ് ക്ലാസ് നടന്നത്. മഴക്കാലം ആരംഭിച്ചതോടുകൂടി നിരവധി കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഏകദേശം...
മട്ടന്നൂർ: എൻ.അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണവും ത്രിദിന മർക്കസ് മുഈനിയ്യ സമ്മേളനവും ജൂലായ് 20,21,22 തീയതികളിൽ പഴശ്ശിയിൽ നടക്കും. കേരള മുസ്ലിംജമാഅത്ത് സംസ്ഥാന നേതാക്കളായ സയ്യിദ് ഖലീലുൽ ബുഖാരി, സയ്യിദ് അലി ബാഫഖി തങ്ങൾ, പേരോട്...
കേളകം: മഞ്ഞളാം പുറത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചിട്ട് ആറുവർഷം. 2014ൽ നിർമിച്ച മൾട്ടിപർപ്പസ് സ്റ്റേഡിയം ഉപയോഗിക്കാനായത് ഒരു വർഷം മാത്രം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 11,49,376 രൂപയുടെ ടെൻഡർ ആയിരുന്നു...
പേരാവൂര്‍:തൊണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം.കൊളക്കാട് ഭാഗത്ത് നിന്നും തൊണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പും കൊട്ടിയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് മേലെ തൊണ്ടിയില്‍ കുരിശുപള്ളിക്ക് സമീപം കൂട്ടിയിടിച്ചത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ബീച്ചിൽ മാലിന്യക്കൂമ്പാരം. മഴയിൽ പുഴകളിലൂടെയും മറ്റും കടലിലെത്തിയ മാലിന്യമാണ് കരയിലേക്ക് തിരമാലകൾ അടിച്ചുകയറ്റിയത്. കിലോമീറ്ററോളം നീളത്തിൽ കരയിൽ പ്ലാസ്റ്റിക് ബോട്ടിലുകളുൾപ്പെടെ മാലിന്യം നിറഞ്ഞു. വലയിട്ട് മീൻപിടിക്കുന്നവർ മാലിന്യം വലയിൽ കുടുങ്ങിയത് കാരണം...
മാഹി : പോണ്ടിച്ചേരി സർവകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി. ബികോം, ബി.ബി.എ, ബി. വോക് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഫാഷൻ ടെക്നോളജി, ഓഫിസ്...
കണ്ണവം: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം പൂഴിയോട് ചെന്നപ്പൊയിൽ ഊരുകൂട്ടത്തിലും ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കിയിലും കാട്ടാനകളുടെ വിളയാട്ടം. കൃഷി വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പൂഴിയോട് ചെന്നപ്പൊയിൽ കോളനിയോട് ചേർന്ന് കണ്ണവം വനത്തിൽ തമ്പടിച്ചിരിക്കുന്നത് പതിനഞ്ചിലധികം...