ഇരിട്ടി: ഇരിട്ടി പോലീസും ജെ.സി.ഐ.യും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയിലേക്ക് കതിരൂർ ടൗൺ ലയൻസ് ക്ലബ്ബ് അലമാരയും ആവശ്യക്കാർക്ക് ഉപയോഗിക്കുന്നതിനായി വസ്ത്രങ്ങളും വെള്ളിയാഴ്ചത്തെ ഭക്ഷണവും നൽകി. ഇരിട്ടി...
കണിച്ചാർ : പുഴയിലും പുഴയോരത്തും മാലിന്യം തള്ളിയ വസ്ത്രാലയത്തിന് കാൽലക്ഷം രൂപ പിഴചുമത്തി. പേരാവൂരിലെ ശോഭിത വെഡ്ഡിങ് സെന്ററിനാണ് കണിച്ചാർ പഞ്ചായത്തധികൃതർ പിഴയിട്ടത്. 15 ചാക്കോളം മാലിന്യമാണ് കണിച്ചാർ പഞ്ചായത്തിലെ ബാവലിപ്പുഴയിലും പുഴയോരത്തും കൊണ്ടുതള്ളിയത്. പഞ്ചായത്തധികൃതർ...
പേരാവൂർ: കനത്ത മഴയിൽ ഒഴുകിയെത്തിയ മരത്തടികൾ കോൺക്രീറ്റ് തടയണയിൽ തങ്ങി നിന്ന് വീടുകൾക്ക് ഭീഷണി. പേരാവൂർ ചെവിടിക്കുന്ന് കാഞ്ഞിരപ്പുഴ ജലസംഭരണിക്ക് സമീപത്തെ തടയണയാണ് അപകടമൊരുക്കുന്നത്. കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ ഒഴുകിയെത്തി തടയണയിൽ കുരുങ്ങിയ മരക്കൊമ്പുകൾ ഇതുവരെയും...
പേരാവൂർ: നിടുമ്പൊയിൽ റോഡിൽ അർബൻ ബാങ്കിന് സമീപം നടപ്പാതയിലെ സ്ലാബ് തകർന്ന് കാൽനട യാത്രക്കാർക്ക് അപകടഭീഷണി. ഓട്ടോസ്റ്റാൻഡിന് സമീപത്തുള്ള സ്ലാബാണ് തകർന്നത്. കാൽനട യാത്രക്കാർക്ക് പകൽ ശ്രദ്ധയിൽപ്പെടുമെങ്കിലും സന്ധ്യ കഴിഞ്ഞാൽ ഇവിടെ വെളിച്ചമില്ലാത്തത് വൻ അപകടമാണൊരുക്കുന്നത്....
പേരാവൂർ: അബ്കാരി കേസിൽറിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിപിടിയിൽ.മൂന്നര വർഷം മുൻപ് മുങ്ങിയ കേളകം അടക്കാത്തോട് വെണ്ടേക്കുംചാലിലെ കാട്ടടിയിൽ ടോമി എന്ന തോമസാണ് (58) പേരാവൂർ എക്സൈസിന്റെ പിടിയിലായത്.2019 ഡിസംബർ പത്തിന് പേരാവൂർ റെയിഞ്ചിൽ...
മുഴപ്പിലങ്ങാട്: കാലവർഷം ശക്തമായി വീടുകളിൽ വെള്ളംകയറിയതോടെ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള സർവീസ് റോഡ് പൊളിച്ച് ഓവുചാൽ ഒരുക്കി അധികൃതർ. മലക്ക് താഴെ റോഡ് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായാണ് നിലവിലെ സർവീസ് റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്...
മാഹി: കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക ബാധിത പ്രദേശമായ പന്തക്കലിലും പരിസരത്തും വെള്ളപ്പൊക്ക ഭീഷണി. മൂലക്കടവ് ഗവ.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പന്തക്കൽ മിനി സ്റ്റേഡിയത്തിന് സമീപത്തെ ആറ് വീടുകളിലെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു....
കൂത്തുപറമ്പ് : കേരള ഭാഗ്യക്കുറിയുടെ 50 – 50 നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് ചെറുവാഞ്ചേരി പൂവത്തൂർ മഞ്ഞാമ്പ്രത്തെ കൂലി തൊഴിലാളി തൈക്കണ്ടിപറമ്പിൽ കെ.ചന്ദ്രന്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ഒരു കോടി...
പൂളക്കുറ്റി: ‘ജീവനിൽ പേടി ഉള്ളതുകൊണ്ട് തൽക്കാലം ഇവിടം വിട്ട് വാടക വീട്ടിലേക്ക് മാറുകയാണ്. മഴക്കാലം കഴിഞ്ഞ് ഇതെല്ലാം ബാക്കിയുണ്ടെങ്കിൽ അപ്പോൾ തിരിച്ചു വരും’– കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി മാടശ്ശേരി മലയിൽ താമസിക്കുന്ന ജോബിയുടെ കുടുംബം ഉരുൾ...
കൂത്ത്പറമ്പ് :കനത്ത മഴയിൽ കൂത്ത്പറമ്പ് മെരുവമ്പായിക്കടുത്ത നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി. അളകാപുരിയിലെ പട്ടർകണ്ടി മുഹമ്മദലിയുടെ വീട് പട്ടർകണ്ടി സാദ്ധിഖ്, പട്ടർകണ്ടി ഷമീർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മട്ടന്നുർ – കൂത്തുപറമ്പ് കെ. എസ്....