ഇരിട്ടി: സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഒക്ടോബര്‍ 27ന് നടത്താനിരുന്ന ലേണേഴ്സ് ലൈസന്‍സ് പരീക്ഷ ഒക്ടോബര്‍ 28ലേക്ക് മാറ്റിയതായി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0490 2490001.
ഇരിട്ടി: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മിനിമോൾ മാത്യു (55), മകൾ അമ്മു ശ്വേത (26) എന്നിവർ ബന്ധുക്കളിൽനിന്ന് കവർന്നത് ലക്ഷങ്ങൾ. കർണാടകയിലെ ഉപ്പനങ്ങാടി കുപ്പട്ടിയിൽ വാടക വീട്ടിൽ താമസിച്ചു...
മട്ടന്നൂർ: അധ്യാപകൻ വി.കെ.പ്രസന്നകുമാർ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഉടമയും സഹോദരനും അറസ്റ്റിൽ. ഉരുവച്ചാൽ സ്വദേശി ടി.ലിജിനിനെ (33) ആണ് മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുറ്റം ഏറ്റെടുത്ത...
ഇരിട്ടി : വൈവിധ്യവത്കരണത്തിലൂടെ ആറളം ഫാമിന്റെ വരുമാന വർധന ലക്ഷ്യമാക്കി ആരംഭിച്ച പാക്കിങ് യൂണിറ്റ് കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഫാമിൽനിന്നുള്ള ഉത്പന്നങ്ങളായ കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, തേൻ, കശുവണ്ടിപരിപ്പ്, കരിങ്ങാലി എന്നിവ...
ഇരിട്ടി: ജനകീയ കൂട്ടായ്മയിൽ ജനങ്ങൾ വാങ്ങി സൗജന്യമായി കൈമാറിയ സ്ഥലത്ത് ആധുനികസൗകര്യങ്ങളോടെ മാസങ്ങൾക്ക് മുൻപ് കെട്ടിടം പൂർത്തിയായെങ്കിലും മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിൽ. നിന്നു തിരിയാൻ ഇടമില്ലാത്ത കടുസുമുറികളുള്ള കെട്ടിടത്തിൽ ഏറെ ദുരിത...
തലശ്ശേരി: സൈക്കിളിൽ വിദേശ യാത്ര നടത്തണമെന്നത് ബിരുദധാരിയായ എം.പി. ഷബീബിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിനായി സ്വന്തമായി ഒരുസൈക്കിൾ നിർമിക്കണമെന്നും മനസ്സിൽ സ്വപ്നമായി കൊണ്ടുനടന്നു. പതിയെ ഇത് യാഥാർഥ്യമാകുന്നതിന്റെ ആവേശത്തിലാണ് ഷബീബ് ഇപ്പോൾ. സൈക്കിൾ തയാറായി. യാത്രക്ക്...
ഇരിട്ടി : തില്ലങ്കേരി ഗവ. യു.പി. സ്കൂളിന് ബസ് വാങ്ങാനായി പി.ടി.ഉഷ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 19.50 ലക്ഷം രൂപ അനുവദിച്ചു. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി നൽകിയ നിവേദനത്തിലാണ് നടപടി.
കണ്ണൂർ: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു സര്‍വിസ് നടത്തും. നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക സര്‍വിസ്. തിങ്കളാഴ്ചകളില്‍ പുലര്‍ച്ച 4.40ന് കണ്ണൂരില്‍ നിന്ന്...
ഇരിട്ടി:കീഴൂർ കുന്നിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം .കീഴ്പ്പള്ളി സ്വദേശി ആർ.ടി. ജോസഫ് ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച പുലർച്ചെ 5.45 ഓടെ കിഴൂർ കുന്ന് പുന്നാട് ഇറക്കത്തിൽ കാർവാഷ് സ്ഥാപനത്തിന്...
കണ്ണവം: 20 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പിടിയില്‍. പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേഷാണ് പോലീസിന്റെ പിടിയിലായത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരിയില്‍ വച്ച് ഗണേശന് ഓടിച്ചിരുന്ന ലോറി ഇടിച്ച് 3 പേര് മരിക്കാനിടയായ സംഭവത്തില്‍ കണ്ണവം...