പേരാവൂർ: നിടുമ്പൊയിൽ റോഡിൽ ദീമാസ് ബേക്സ് , ഹോട്ട് ആൻഡ് കൂൾ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി സംഘടന പ്രതിനിധികളായ കെ.എം.ബഷീർ, പി.പുരുഷോത്തമൻ, എം.കെ.അനിൽ കുമാർ, വി.കെ.രാധാകൃഷ്ണൻ, സി.മുരളീധരൻ,വി.കെ.വിനേശൻ,ഷൈജിത്ത് കോട്ടായി...
മട്ടന്നൂർ : പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങും. പഴശ്ശി സ്മൃതിമന്ദിരം ചരിത്രഗവേഷണകേന്ദ്രമാക്കി മാറ്റുന്നതിനാണ് പദ്ധതി. കിഫ്ബിയിൽനിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്നത്. പഴശ്ശി കൊട്ടാരത്തിന്റെ കുളവും...
ഇരിട്ടി : നിർധരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ കനിവ് ഡയാലിസ് യൂണിറ്റിന് വിദ്യാർഥികളുടെ കൈത്താങ്ങ്. ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരുമാണ് സഹായം നൽകിയത്. സ്കൂളിൽ നിന്ന് സ്വരൂപിച്ച തുക...
മട്ടന്നൂർ : പ്രവർത്തനം തുടങ്ങി അഞ്ചുവർഷം തികയുമ്പോഴും പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. 2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്. കോവിഡാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായത്. വിദേശകമ്പനികളുടെ സർവീസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര...
കൊട്ടിയൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയയാൾക്കെതിരെ കേസെടുത്തു. 50 ലിറ്റർ വാഷും നാലു...
തലശ്ശേരി: ഓട്ടൻതുള്ളൽ ആശാൻ കുട്ടമത്ത് ജനാർദനന് വയസ്സ് എഴുപത്തഞ്ചായി. പക്ഷേ, വിശ്രമമില്ലാതെ അദ്ദേഹം കലോത്സവ നഗരികളിൽ നിറ സാന്നിധ്യമാവുകയാണ്. കുട്ടികളെ ഓട്ടൻതുള്ളൽ പരിശീലിപ്പിക്കാനും ചമയിക്കാനും അദ്ദേഹത്തോളം പരിചയ സമ്പത്തുള്ളവർ ജില്ലയിൽ വേറെ കാണില്ല. ചെറിയ പ്രായത്തിൽ...
പേരാവൂർ: സ്കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പേരാവൂർ ബ്ലോക്ക് പരിധിയിലെ മാനേജ്മെന്റ് സ്കൂൾ അധ്യാപകനെതിരെ ഇത് സംബന്ധിച്ച് ചൈൽഡ് ലൈനിൽ പരാതി നല്കി. പേരാവൂർ സ്വദേശിനിയായ ഒൻപതാം ക്ലാസ്സുകാരിയുടെ കൈവിരലാണ് അധ്യാപകന്റെ മർദ്ദനത്തിൽ...
മട്ടന്നൂർ: വിദേശത്തേക്ക് കടന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. കാസർകോട് കോട്ടിക്കുളം സ്വദേശി മുഹമ്മദ് നദീറി (30)നെയാണ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസ്...
ഇരിട്ടി: കർണാടകയിൽ ഇരിട്ടി സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷിമോഗ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിട്ടി വെളിമാനം സ്വദേശി വലിയ പറമ്പിലാണ് (44) കർണാടകയിലെ തൊഴിൽ സ്ഥലത്ത് കൊല്ലപ്പെട്ടത്. റബ്ബർ ടാപിങ്ങിനാണ് സിജു ഷിമോഗ എത്തിയത്. കൂടെ...
പേരാവൂർ : അവഗണനയുടെ നേർക്കാഴ്ചയാവുകയാണ് പേരാവൂരിലെ അഗ്നിരക്ഷാനിലയം. കണ്ണൂർ-വയനാട് ജില്ലാ അതിർത്തിയിലെ ഏക അഗ്നിരക്ഷാനിലയമാണ് സർക്കാരിന്റെ അലംഭാവം കാരണം ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിൽ ഞെരുങ്ങിയൊതുങ്ങി പ്രവർത്തിക്കുന്നത്. 2008-ൽ പ്രവർത്തനംതുടങ്ങിയത് മുതൽ ഈ കെട്ടിടത്തിലാണ് നിലയത്തിന്റെ പ്രവർത്തനം....