കോളയാട് : ഉരുൾപൊട്ടലിൽ വെള്ളം കയറി നാശനഷ്ടമുണ്ടായപുന്നപ്പാലത്തെ ശ്രീകൃഷ്ണ ഹോട്ടൽ ഉടമ സുരേന്ദ്രന് വ്യാപാരി വ്യവസായി ഏകോപന സമിതി സഹായധനം നല്കി. സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി സഹായധനം കൈമാറി. കോളയാട് യൂണിറ്റ് പ്രസിഡന്റ് കെ.ജെ....
കണ്ണൂർ: ജില്ലയിലെ കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. മരിച്ച താഴെ വെള്ളറ കോളനിയിലെ...
നിടുംപൊയിൽ: ഉരുൾപൊട്ടൽ നാശം വിതച്ച കോളയാട് പഞ്ചായത്തിലെ ചെക്കേരിയും ദുരന്തബാധിതരെ പാർപ്പിച്ച വേക്കളം എയ്ഡഡ് യു.പി. സ്കൂളിലെ ക്യാമ്പും മന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ,...
കോളയാട്: മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ പാർടൈം ജൂനിയർ ഹിന്ദി അധ്യാപക (യു.പി. വിഭാഗം) ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച (5/8/22) രാവിലെ 10.15ന് നടക്കുമെന്ന് പ്രഥമധ്യാപകൻ വി.കെ. ഈസ അറിയിച്ചു.
കോളയാട് : ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ചെക്കേരി കമ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 34 ആദിവാസി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ചെക്കേരി, കൊമ്മേരി പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ സാധ്യത മുൻകരുതൽ കണക്കിലെടുത്ത് ക്യാമ്പിലേക്ക്...
കോളയാട്: ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും പെരുവ മേഖലയിലും വ്യാപക നാശം. പെരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഇമ്മ്യൂണൈസേഷൻ സെന്റർ,പെരുവ പള്ളിക്കട്ടിടം, വ്യാപാര സ്ഥാപനം എന്നിവിടങ്ങളിൽ വെള്ളം കയറി. പോസ്റ്റ് ഓഫീസിനു സമീപവും ക്രിസ്ത്യൻ പള്ളിക്കു സമീപവും പുഴകരകവിഞ്ഞൊഴുകി സമീപത്തുള്ള...
കോളയാട് : ചെക്കേരി പൂളക്കുണ്ട് മലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷി നാശം. ഒരു കുടുംബം ഒറ്റപ്പെട്ട നിലയിലാണുള്ളത്. ഏകദേശം അഞ്ചേക്കറോളം കൃഷിഭൂമിയിൽ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. തിങ്കളാഴ്ച ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് മുന്നൂറു മീറ്റർ സമീപത്തായി മണ്ണിൽ...
നിടുംപൊയിൽ: മലവെള്ളപ്പാച്ചിലിൽ തിങ്കളാഴ്ച സന്ധ്യക്ക് ഒഴുക്കിൽ പെട്ട നിടുംപുറംചാലിൽ നദീറയുടെ മകൾ നുമ തസ്‌ലിൻ്റെ (രണ്ടര വയസ്) മൃതദേഹം കിട്ടി. കുട്ടിയുടെ വീടിന് അമ്പത് മീറ്റർ ദൂരെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
കോളയാട് : പഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പും ജെൻഡർ റിസോഴ്സ് സെന്ററും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ജയരാജൻ...
ആലച്ചേരി: ഡി.വൈ.എഫ്.ഐ അറയങ്ങാട് യൂണിറ്റ് അറയങ്ങാട് സ്നേഹഭവനിലേക്ക് ഭക്ഷ്യ ഉത്പന്നങ്ങളും വസ്ത്രങ്ങളും കൈമാറി. സി.പി.എം കോളയാട് ലോക്കൽ സെക്രട്ടറി പി. രതീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയംഗം ജോമോൻ ജോയ്, വെസ്റ്റ് മേഖല...