കോളയാട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പെരുവ പി.എച്ച്.സി, മാതൃഭൂമി സീഡ് ക്ലബ്ബ്, എൻ.സി.സി യൂനിറ്റ് എന്നിവ കോളയാട് സെയ് ന്റ് കൊർണേലിയൂസ് എച്ച്.എസ്.എസിൽ എയ്ഡ്സ് ദിനാചരണം നടത്തി. പ്രഥമാധ്യാപകൻ ബിനു ജോർജ് ഉദ്ഘാടനം...
കോളയാട് : നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച് കൈകാലുകൾ തളർന്ന് പോയ യുവാവ് ചികിത്സാ സഹായം തേടുന്നു.കോളയാട് കടക്കോടിലെ സാദിഖാണ്(32) സുമനസുകളുടെ സഹായം കാത്ത് കഴിയുന്നത്.പാചകത്തൊഴിലാളിയായ സാദിഖ് ബംഗളൂരുവിലെആസ്പത്രിയിൽ ചികിത്സയിലാണ്. മരുന്നിനും ചികിത്സകൾക്കുമായി വലിയ തുക...
കോളയാട്: മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്ത് തട്ടി ലോഡിങ്ങ് തൊഴിലാളി മരിച്ചു.ഐ.എൻ.ടി.യു.സി സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകനുമായമേനച്ചോടിയിലെ കല്ലായി അജിത് കുമാറാണ്(54) മരിച്ചത്.വ്യാഴാഴ്ച രാവിലെ ആലച്ചേരിൽ വെച്ചാണ് അപകടം.കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ...
പെരുവ: കഴിഞ്ഞ ദിവസം കാട്ടാന കൃഷി നശിപ്പിച്ച ആക്കംമൂലയിലെ വള്ളിയാടൻ സുകുമാരന്റെ കൃഷിയിടം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ,കെ.എം.രാജൻ,പഞ്ചായത്തംഗങ്ങളായ കെ.വി.ജോസഫ്,റോയ് പൗലോസ് എന്നിവരാണ് കൃഷിയിടം സന്ദർശിച്ചത്.
നെടുംപുറംചാൽ(കണ്ണൂർ): മൂന്ന് ജീവൻ കവരുകയും നിരവധി വീടുകളും ഏക്കർകണക്കിന് കൃഷിഭൂമിയും നശിപ്പിച്ച് സംഹാരതാണ്ഡവുമാടിയ ഉരുൾപൊട്ടലിന്റെ നൂറാം ദിനത്തിൽ നെടുംപുറംചാലിൽ വേറിട്ട ജനകീയ പ്രതിഷേധം നടന്നു.പ്രതീകാത്മക ശവമെണ്ണൽ,ശവമഞ്ചം ചുമന്ന് പ്രതിഷേധ ജാഥ,പ്രതീകാത്മകമായി കർഷകന്റെ ശവം ദഹിപ്പിക്കൽ തുടങ്ങിയ...
പേരാവൂർ: കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലിന്റെ ഭൗമ ശാസ്ത്ര കാരണങ്ങളും സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ പ്രാദേശിക പഠനാവതരണം ശനിയാഴ്ച പേരാവൂരിലും കണിച്ചാറിലും നടക്കും.രാവിലെ 11 മണിക്ക് പേരാവൂർ മലബാർ ബി.എഡ് കോളേജിലും രണ്ട് മണിക്ക്...
കോളയാട്: പെരുവ ആക്കംമൂലയിൽ കാട്ടാന ജനവാസകേന്ദ്രത്തിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.ആക്കംമൂലയിലെ വള്ളിയാടൻ സുകുമാരന്റെ ആറ് തെങ്ങുകൾ,ഒൻപത് കവുങ്ങ്,അൻപതോളം കുലച്ച വാഴകൾ എന്നിവയാണ് ബുധനാഴ്ച പുലർച്ചെ കാട്ടാന നശിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.ശ്രീഷ,വാച്ചർമാരായ വിജയൻ,വിവേക്...
പേരാവൂർ: ബന്ധുവായ പെൺകുട്ടിയെ അപമാനിച്ചതിന് യുവാവിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു.കോളയാട് സ്വദേശി ടി.വിജേഷിനെയാണ്(36) അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാസങ്ങൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം.ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് പഠനത്തിൽ ശ്രദ്ധ കുറഞ്ഞത്തോടെയാണ്...
നിടുംപുറംചാൽ:ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലെ നെല്ലാനിക്കൽ പ്രദേശത്ത് വീണ്ടും കൃഷിനാശം.പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ മലിനജലവും കരിങ്കൽ പൊടിയും കൃഷിഭൂമിയിലേക്ക് കയറിയാണ് നാശമുണ്ടായത്.നെല്ലാനിക്കലിലെഷിന്റോ കുഴിയാട്ടിൽ,മനോജ് കിഴക്കേടം എന്നിവരുടെ പച്ചക്കറി കൃഷിയും മരച്ചീനികൃഷിയുമാണ് നശിച്ചത്. ഉരുൾപൊട്ടലിൽ നാശമുണ്ടായ കൃഷിഭൂമിയിൽ വായ്പയെടുത്ത്...
പേരാവൂർ : എട്ടു കുപ്പി വിദേശമദ്യവുമായി കോളയാട് സ്വദേശി പുനത്തിൽ വീട്ടിൽ പി. എം. പ്രസാദിനെ(40) കേളകത്ത് വച്ച് പേരാവൂർ എക്സൈസ് പിടികൂടി. ഞായറാഴ്ച രാവിലെ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ...