കോളയാട്: ജലാഞ്ജലി നീരുറവ് പദ്ധതിയിലുൾപെടുത്തി കോളയാട് പഞ്ചായത്തിൽ നിർമ്മിച്ച 322 തടയണകളും രണ്ട് കയർ ഭൂവസ്ത്ര സംരക്ഷണ ഭിത്തിയും നാടിന് സമർപ്പിച്ചു.പെരുവ പുഴയരികിൽ ജില്ലാ കലക്ടർ എസ് .ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം...
കോളയാട്: പെരുവ ആക്കം മൂലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവെച്ചു.ആക്കം മൂലയിലെ എനിയേനി രാമചന്ദ്രൻ,സി.പി.സുരേന്ദ്രൻ,എ.ബാബു,ചന്ദ്രിക ബാലചന്ദ്രൻ തുടങ്ങിയവരുടെ രണ്ടായിരത്തോളം വാഴകൾ കാട്ടാന നശിപ്പിച്ചു.റബർ,കമുക്,തെങ്ങ് എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
ചെറുവാഞ്ചേരി : കണ്ണവം പോലീസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ചെറുവാഞ്ചേരി ചീരാറ്റയിൽ നിന്ന് കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. ചീരാറ്റയിലെ സീതേന്റെ വളപ്പിൽ നല്ലോട്ട് വയൽ എൻ.വി.ഹംസ (42), കല്ലിക്കണ്ടി ഹൗസിൽ ഫാറൂക്ക് (41) എന്നിവരാണ്...
എടയാർ : കണ്ണവം വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് തകർന്ന എടയാർ നടപ്പാലത്തിന്റെ പടികൾ പുനർ നിർമിക്കാൻ നടപടിയില്ല. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഏതാനും മാസം...
കൊളക്കാട്: രാജമുടി ഉണ്ണിമിശിഹാ തീര്‍ത്ഥാടന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. തിരുനാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് പള്ളി വികാരി ഫാ.ജോര്‍ജ്ജ് ചാലില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ആരാധന, ജപമാല, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവ...
പേരാവൂർ : കോളയാട് സെയ്ന്റ് കൊര്‍ണേലിയൂസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 1992-93 വർഷത്തെ എസ്.എസ്.എല്‍.സി ബാച്ച് സംഗമം ചൊവ്വാഴ്ച നടക്കും. സംഗമത്തിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടക്കും.കാന്‍സര്‍ രോഗികള്‍ക്ക് “ഒരു തുള്ളി...
കണ്ണോത്ത് ഗവ. തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപന തുടരുന്നു. താൽപര്യമുള്ളവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽനിന്ന് വീടുപണിക്ക് ലഭിച്ച അനുമതി പത്രം, അംഗീകൃത പ്ലാൻ, അപേക്ഷകന്റെ പാൻ കാർഡ്, പേരും വിലാസവും തെളിയിക്കുന്ന രേഖ...
കോളയാട് : കൃഷി വകുപ്പിന്റെ കീഴിൽ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും കേരഫെഡും ചേർന്ന് പച്ച തേങ്ങ സംഭരണം കോളയാട് കർഷക സമിതിയിൽ വ്യാഴാഴ്ച ആരംഭിക്കും.രാവിലെ 11ന് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം...
കോളയാട്: ചങ്ങല ഗേറ്റ് – പെരുവ റോഡിൽ കടൽകണ്ടം ബസ് സ്റ്റോപ്പിന് സമീപം കാട്ടുപോത്തുകളുടെ കൂട്ടത്തിനിടയിൽപെട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. പെരുവ ചെമ്പുക്കാവ് സ്വദേശി മരാടി ബാബുവിനാണ് (45) പരിക്കേറ്റത്. തോളെല്ലിന് സാരമായി പരിക്കേറ്റ...
കോളയാട് :വിലക്കയറ്റത്തിനും സി.പി.എം-ലഹരിമാഫിയ കൂട്ടുകെട്ടിനുമെതിരെ യു.ഡി.എഫ്. കോളയാട് പഞ്ചായത്ത് കമ്മിറ്റി ആലച്ചേരി മുതൽ കോളയാട് വരെ പദയാത്ര നടത്തി. രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.ഡിസിസി മെമ്പർ എം.ജെ പാപ്പച്ചൻ, കെ.എം.രാജൻ, സാജൻ ചെറിയാൻ, കെ..ഗംഗാധരൻ,റോയ് പൗലോസ്...