കണ്ണവം: പാലത്തിന് സമീപമുള്ള ബിസ്മി ചിക്കൻ സ്റ്റാളിന് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചതിന് ജില്ലാ എൻഫോഴ്സ്മെന്റ് ടീം പതിനായിരം രൂപ പിഴ ചുമത്തി. 24 മണിക്കൂറിനകം കടയും പരിസരവും വൃത്തിയാക്കുന്നതിനും നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള കോഴിക്കൂട് നീക്കം ചെയ്യാനും...
ആര്യപ്പറമ്പ്: കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിലെ കൈതച്ചാമുണ്ഡി കോലധാരി അനിരുദ്ധൻ മാലൂരിനെ കളിയാട്ട ഉത്സവവേദിയിൽ ആദരിച്ചു.ക്ഷേത്രം പ്രസിഡന്റ് കെ.പ്രകാശൻ,സെക്രട്ടറി കെ.രാജൻ എന്നിവർ ചേർന്നാണ് അനിരുദ്ധൻ മാലൂരിനെ പട്ടും വളയും പണിക്കർ സ്ഥാനവും നല്കി ആദരിച്ചത്.അനിരുദ്ധൻ പണിക്കരുടെ പിതാവ്...
കോളയാട്: ആര്യപ്പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട ഉത്സവം ഞായർ(ഏപ്രിൽ രണ്ട്) മുതൽ ബുധൻ വരെ നടക്കും.ഞായർ വൈകിട്ട് നാലിന് കൊടിയേറ്റം,ഏഴ് മണി മുതൽ വിവിധ കലാപരിപാടികൾ. തിങ്കളാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടങ്ങൾ,ഏഴ് മണിക്ക് അടിയറ...
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂൾ 68-മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികക്ക് യാത്രയയപ്പും നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡൻ്റ് എം. റിജി അധ്യക്ഷത...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിലെ 1977-78 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ പൂർവ വിദ്യാർത്ഥി-പൂർവ അധ്യാപക സംഗമം നടത്തി. സ്കൂൾ പ്രിൻസിപ്പൾ ഫാദർ കെ.ഗിനീഷ് ബാബു ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി പ്രതിനിധി...
പെരുവ: കണ്ണവം കാട് കത്തി നശിച്ചുകൊണ്ടിരിക്കുന്നു. കാരണമറിയാതെ വനം വകുപ്പ്. കണ്ണവം റിസർവ് വനത്തിൽ മാർച്ചിൽ മാത്രം 5 ഇടങ്ങളിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. നെടുംപൊയിൽ സെക്ഷനു കീഴിലെ പെരുവ മേഖലയിലെ ആക്കംമൂലയിലാണ് ആദ്യം കാട്ടുതീ ഉണ്ടായത്....
കണ്ണവം : യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണവം സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് തിരുവനന്തപുരം മേക്കിൻകര സ്വദേശി ഷാലോം നിവാസിൽ എൻ.എം.മാത്യൂസിനെ (44) കണ്ണവം പൊലീസ് വ്യാഴാഴ്ച...
കോളയാട്:ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആസ്പത്രിയധികൃതർ അറയങ്ങാട് സ്നേഹഭവനിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോക്ടർ എച്ച് .അശ്വിൻ രോഗികളെ പരിശോധിച്ചു .ജെ.എച്ച്.ഐ. ജയചന്ദ്രൻ, ഷെറിൻ ജോസഫ്,...
കോളയാട്: പൊതുമേഖലാ സ്ഥാപനങ്ങളുടെ പണമുപയോഗിച്ച് അദാനി ഗ്രൂപ്പിന്റെ കടലാസ് കമ്പനികളുടെ ഓഹരി വാങ്ങിക്കൂട്ടുന്ന തീരുമാനങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം നടപടികൾ മോദി സർക്കാർ അവസാനിപ്പിക്കണമെന്നും കെ.പി സി.സി അംഗം മുഹമ്മദ് ബ്ലാത്തൂർ പ്രസ്താവിച്ചു. കോളയാട് ബ്ലോക്ക്...
കോളയാട്:പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിലേക്ക് താത്കാലിക ഡോക്ടറെ നിയമിക്കുന്നു.അഭിമുഖം ശനിയാഴ്ച രാവിലെ 11ന്.ഫോൺ:04902303777.