പെരുവ : കോളയാട് പഞ്ചായത്തിൽപെട്ട പറക്കാട് കോളനിയിൽ കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ കൂട്ടമായിറങ്ങി നിരവധി കർഷകരുടെ കൃഷികൾ തിന്നു നശിപ്പിച്ചു.പി.സി ചന്തു , വി.സി. ബാലകൃഷ്ണൻ , രാജേഷ് എന്നിവരുടെ തെങ്ങു,കമുക്, വാഴ തുടങ്ങിയവ നശിപ്പിക്കപ്പെട്ടു....
പെരുവ (കോളയാട്): സംസ്ഥാന പട്ടിക വർഗ്ഗവകുപ്പിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയിലുൾപ്പെടുത്തി കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിലെ വിവിധ സെറ്റിൽമെന്റുകളിൽ അവശത അനുഭവിക്കുന്നവർക്ക് ധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തംഗം റോയ് പൗലോസ് ഉദ്ഘാടനം ചെയ്തു. പഞ്ചസാര,ചായപ്പൊടി,അവിൽ,മുളക്പൊടി,തുവരപ്പരിപ്പ്,വെളിച്ചെണ്ണ,ഉപ്പ്,അരിപ്പൊടി, വൻപയർ, വാഷിംഗ്...
കോളയാട്: സെയ്ന്റ് കൊര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എൻ. എസ്. എസ് യൂണിറ്റ് കോളയാട് ബസ് ഷെൽട്ടറിൽ പൊതുജനങ്ങള്‍ക്കായി പത്ര മാസികകള്‍ സജ്ജീകരിച്ചു. ഇതിലേക്ക് ദിനപത്രങ്ങള്‍, മാസികകള്‍ എന്നിവ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചു നല്കി....
കോളയാട്: മതില് തകര്‍ന്ന് വീണ് വീട് ഭാഗീകമായി തകര്‍ന്നു. കോളയാട് പുന്നപ്പാലത്തെ കൂടക്കല്‍ നാരായണിയുടെ വീടിന്റെ പുറകുവശമാണ് മതില് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഭാഗീകമായി തകര്‍ന്നത്.
കണ്ണവം : കണ്ണവം വനമേഖലയോട് തൊട്ടുകിടക്കുന്ന ജനവാസമേഖലയിലേക്ക് കാട്ടുപോത്തിന് പിറകെ കാട്ടാനയുമെത്തി. കഴിഞ്ഞദിവസം കോളയാട് പഞ്ചായത്തിലെ പെരുവ, കടൽക്കണ്ടം, ആക്കംമൂല പ്രദേശങ്ങളിലാണ് കാട്ടാനയെ കണ്ടത്. ജനവാസമേഖലയിലെത്തിയ കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും വനപ്രദേശത്തേക്ക്...
കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, മറ്റ് ഇതര തടികളുടെ വില്പന ജൂലൈ ഒന്ന്, 10, 26 തീയതികളില്‍ നടക്കും. കണ്ണവം റേഞ്ച് 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച...
ആലച്ചേരി : തുളസി ജനശ്രിയുടെ ആഭിമുഖ്യത്തിൽ എസ്. എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി ആദരിച്ചു. കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജനശ്രി...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.സി.സി, എൻ.എസ്.എസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനമാചരിച്ചു. പോസ്റ്റർ രചന,ലഹരി വിരുദ്ധ ബാഡ്ജ് വിതരണം എന്നിവയും കോളയാട് ടൗണിൽ തെരുവുനാടകവും ഫ്ളാഷ്...
ചിറ്റാരിപ്പറമ്പ് : കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. നിലവിൽ നക്സൽ ബാധ്യത മേഖലകൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്. ഇത്...
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എസ്.എസ്. എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. കോളയാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി ഉദ്ഘാടനം...