ഇരിട്ടി: “എന്റെ പായം മാലിന്യമുക്ത പായം” പരിപാടിയുടെ ഭാഗമായി പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി പാലം മുതൽ വള്ളിത്തോട് ആശുപത്രിവരെയുള്ള കെ.എസ്.ടി.പി. റോഡിന്റെ ഇരുവശവും ശുചീകരിക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണപ്രവൃത്തി 12-ന് ഇരിട്ടി പാലത്തിന് സമീപം...
ഇരിട്ടി : മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിൽ പത്തുദിവസത്തെ പൂരോത്സവത്തിനും കഥകളി അരങ്ങിനും ബുധനാഴ്ച തുടക്കമാവും. ബുധനാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചെന്നൈ കിരൺസ്...
ഇരിട്ടി : ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറയായി അറിയപ്പെടുന്ന ആറളം വന്യജീവി സങ്കേതത്തിൽ 22ാം പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 2000 ത്തിൽ തുടങ്ങിയ സർവേ, ഒരു തവണ മാത്രമാണ് മുടങ്ങിയത്....
ഇരിട്ടി : കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ‘പഴശ്ശി സാഗർ മിനി’യുടെ നിർമാണ പ്രവൃത്തി നിലച്ചിട്ട് 6 മാസം പിന്നിടുന്നു. 2020ൽ തുരങ്ക നിർമാണം പൂർത്തിയാക്കുന്നതിനും 2022ൽ കമ്മിഷൻ ചെയ്യുന്നതിനും ലക്ഷ്യമിട്ട് തുടങ്ങിയ...
ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന് ചൊവ്വാഴ്ച തുടക്കമായി. സ്വാമി കൃഷ്ണാനന്ദ സരസ്വതി ഗുരുവായൂർ ആണ് യജ്ഞാചാര്യൻ. ഉദ്ഘാടന സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് അംഗം പി.കെ. മധുസൂദനൻ അധ്യക്ഷത...
ഇരിട്ടി : മേഖലയിലെ വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ പൂട്ടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഗിൾ പേ ചലഞ്ച് ഏറ്റെടുത്ത് ജനം. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചതിന്റെ പ്രതീക്ഷയിലാണ്...
ഇരിട്ടി: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് പ്രസീജ് കുമാർ മുഖ്യാതിഥിയായി. സംസ്ഥാന...
ആറളം : എടവന സിദ്ദീഖ് ജുമാമസ്ജിദ് കമ്മിറ്റി നിർമിച്ച മദ്രസ കെട്ടിടം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. വ്യക്തിവിശുദ്ധിയിലൂടെ സാമൂഹിക സംസ്കരണത്തിനാവശ്യമായ ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയാണ് പ്രബോധകന്റെ...
ഇരിട്ടി : ജീവകാരുണ്യപ്രവർത്തനത്തിൽ ശ്രദ്ധേയമായ കാൽവെപ്പുമായി ഉളിയിൽ പ്രവാസി വാട്സാപ്പ് കൂട്ടായ്മയുടെ മെഡികെയർ പദ്ധതി രണ്ട് വർഷം പിന്നിടുന്നു. ഉളിയിൽ മേഖലയിലെ തിരഞ്ഞടുക്കപ്പെട്ട അമ്പതോളം പേർക്കാണ് മാസംതോറും മരുന്നെത്തിച്ച് പ്രവാസി ഗ്രൂപ്പ് നിർധനരായ നിത്യരോഗികൾക്ക് സ്നേഹസ്പർശമായി...
ഇരിട്ടി : കെ.എസ്.ഇ.ബി.ക്ക് കീഴില് നടക്കുന്ന പദ്ധതികള് സമയബന്ധിതമായി പൂര്ത്തിയാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി. കെ.എസ്.ഇ.ബി. വള്ളിത്തോട് ഇലക്ട്രിക്കല് സെക്ഷന് ഓഫിസ് കെട്ടിട നിര്മാണോദ്ഘാടനം ഓണ്ലൈനായി നിര്വഹിക്കുകയായിരുന്നു അദ്ദേഹം. സണ്ണിജോസഫ് എം.എല്.എ അധ്യക്ഷനായി....