ഇരിട്ടി: നേന്ത്രക്കായയുടെ വില അമ്പതും കടന്ന് 60ലേക്ക് കുതിക്കുന്നു. നേന്ത്രക്കായക്ക് അടുത്ത കാലത്തൊന്നും കിട്ടാത്ത വിലയാണിത്. നേന്ത്രപ്പഴത്തിനും 65 കടന്നു. തിങ്കളാഴ്ച കൂത്തുപറമ്പിൽനിന്നും വാഹനവുമായെത്തിയ വ്യാപാരികൾ ഇരിട്ടിയിലെ വാഴകർഷകനായ പരുത്തിവേലിൽ ജോണിയിൽനിന്നും 150 കുലകളാണ് കിലോക്ക്...
ആറളം : ആറളം ഗ്രാമപ്പഞ്ചായത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം കർശനമാക്കി. ഇതിന്റെ ഭാഗമായി എട്ടുമാസമായി ഹരിതകർമസേനാംഗങ്ങൾ വാർഡിനകത്ത് ബോധവത്കരണവും പ്ലാസ്റ്റിക് ശേഖരണവും നടത്തിവരികയാണ്. പഞ്ചായത്ത് തലത്തിൽ 34 അംഗങ്ങളാണ് പ്ലാസ്റ്റിക് വീടുകളിൽനിന്ന് ശേഖരിക്കാൻ നിയോഗിച്ചിരിക്കുന്നത്....
ഇരിട്ടി : കണ്ണൂർ സിറ്റി ഫുട്ബോൾ സ്കൂളിന്റെ നേതൃത്വത്തിൽ തില്ലങ്കേരി പഞ്ചായത്ത് മൈതാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തും. 6 വയസ്സുമുതൽ 19 വയസുവരെയുള്ളവർക്കാണ് അവസരം. മികച്ച കളിക്കാർക്ക് കണ്ണൂർ ഫുട്ബോൾ സ്കൂളിൽ...
ഇരിക്കൂർ: വ്യാപാരിയും ഫാം ഉടമയുമായ മധ്യവയസ്ക്കനെ സ്വന്തം കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇരിക്കൂർ കനറാ ബാങ്ക് പരിസരത്തെ സി.സി.അബ്ദുൽ ഖാദർ ഹാജി (65) യെയാണ് പെരുമണ്ണിലെ സി.സി. റബ്ബർ തോട്ടത്തിലുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ...
ഇരിട്ടി : കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഇരിട്ടി മേഖലാ തല തിരിച്ചറിയൽ കാർഡ്, പ്രസ് സ്റ്റിക്കർ വിതരണം ഇരിട്ടി പൊലിസ് സ്റ്റേഷൻ പബ്ലിക് റിലേഷൻ ഓഫിസർ എസ്.ഐ വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു....
ഇരിട്ടി : ‘പലതുള്ളി പെരുവെള്ളം’ എന്ന ചൊല്ല് പ്രയോഗത്തിൽ വരുത്തകയാണ് പായം പഞ്ചായത്തിലെ വിദ്യാർഥികൾ ഇതിനായി എല്ലാ വീടുകളിലുമെത്തി ജലം പാഴാകുന്ന വഴികൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണിവർ. വീടുകളിലെ ജലവിനിയോഗം, പ്രതിദിനം ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോത്,...
ഇരിട്ടി : യുവാവിനെ ഇരിട്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പട്ടാന്നൂർ നിടുകുളം സ്വദേശി കാഞ്ഞാക്കണ്ടി ഹൗസിൽ ജിതിനെ (27)യാണ് ഇരിട്ടി പാലത്തിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
ഇരിക്കൂർ : പരീക്ഷ തീരുന്ന ദിവസം പഠിച്ചുകഴിഞ്ഞ പുസ്തകങ്ങൾ തുണ്ടംതുണ്ടമായി കീറി ആകാശത്തേക്കെറിഞ്ഞ് രസിക്കുന്നത് ഒഴിവാക്കാൻ അധ്യാപകർ പുതിയ മാർഗം കണ്ടെത്തി. ഓരോ ദിവസത്തെ പരീക്ഷ കഴിയുമ്പോഴും ആ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ശേഖരിക്കാൻ സംവിധാനമൊരുക്കുക. ഇതിന്...
ഇരിട്ടി : ശുദ്ധജലത്തിലെ കൂട് മത്സ്യത്തിന് ആവശ്യക്കാർ ഏറുന്നു. പുഴയിൽനിന്ന് പിടിച്ച് കൺമുന്നിൽ പിടക്കുന്ന മത്സ്യം ആവശ്യക്കാർക്ക് നല്കുന്നതിനുള്ള സൗകര്യമാണ് കൂട് മത്സ്യക്കൃഷിയെ സജീവമാക്കുന്നത്. നാലുവർഷം മുൻപാണ് സംസ്ഥാനത്ത് ആദ്യമായി മൂന്നുകോടി രൂപ ചെലവിൽ സ്റ്റേറ്റ് ഫിഷറീസ്...
ഇരിട്ടി : വൈവിധ്യവത്കരണത്തിലൂടെ വരുമാന വർധന ലക്ഷ്യമാക്കി ആറളം ഫാമിൽ നടപ്പാക്കുന്ന ഒന്നാംഘട്ട വികസനപദ്ധതികളുടെ ഭാഗമായി ആടുവളർത്തൽ യൂണിറ്റും ബ്രീഡിങ്ങ് യൂണിറ്റും തുടങ്ങി. മലബാറി, ജമ്നപ്യാരി, ബീറ്റൽ എന്നീ ഇനങ്ങളിലുള്ള ആടുകളെയാണ് ബ്രീഡിങ്ങിനായെത്തിച്ചത്. ഫാം കേന്ദ്രസർക്കാരിന്റെ...