ഇരിട്ടി : സംരക്ഷണഭിത്തി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരിട്ടി പാലത്തിന് സമീപം ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥ. കാൽനടയാത്രക്കാരുടേയോ വാഹനഡ്രൈവർമാരുടേയൊ ശ്രദ്ധ അൽപ്പം പാളിയാലുണ്ടാവുക വലിയ അപകടം. റോഡിൽനിന്ന് 10 മീറ്റർപോലും ഇല്ലാതെ വെള്ളം...
ഇരിക്കൂർ: കാലവർഷത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ. മഴക്കാലപൂർവ ശുചീകരണം കാര്യമായി നടക്കാത്തതിനാൽ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തുന്ന നിലയാണ് മാലിന്യക്കൂമ്പാരം. കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മണലും എക്കലും ഇരിക്കൂർ പുഴയുടെ...
ഇരിട്ടി : ഇരിട്ടി നഗരസഭയിൽ സാമൂഹികസുരക്ഷാ പെൻഷൻ വിഭാഗത്തിൽ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 25-ന് രാവിലെ 10 മുതൽ മൂന്ന് വരെ ഫയൽ അദാലത്ത് നടത്തും. അപേക്ഷകർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഇരിട്ടി : പായം പഞ്ചായത്ത് നടപ്പാക്കുന്ന പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി പെരുമ്പറമ്പിൽ നിർമിക്കുന്ന ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. പാർക്ക് 23-ന് മന്ത്രി എ.കെ. ശശീന്ദ്രൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പഴശ്ശിപദ്ധതിയുടെ ജലാശയത്തിന്റെ ഭാഗമായ...
ഇരിട്ടി : ഇരിട്ടി നഗരത്തിലെ ഉയരവിളക്കുകൾ കണ്ണടച്ചതോടെ പ്രദേശം ഇരുട്ടിൽ. തലശ്ശേരി-മൈസൂരു അന്തസ്സംസ്ഥാനപാതയിലെ പ്രധാന നഗരമായിട്ടും ലൈറ്റുകളില്ലാത്തതുകാരണം വിദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവരാണ് ഏറേ ബുദ്ധിമുട്ടുന്നത്. ഉയരവിളക്കുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം...
ഇരിട്ടി : വേനൽമഴയെ തുടർന്ന് മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് ഉണ്ടായത് കനത്ത സാമ്പത്തിക നഷ്ടം. കാലാവസ്ഥ വ്യതിയാനം മൂലം കശുവണ്ടി വിളവെടുപ്പിലുണ്ടായ കാലതാമസവും തുടർച്ചയായി പെയ്ത വേനൽമഴയും കശുവണ്ടി കർഷകർക്ക് തിരിച്ചടിയായി. തുടക്കത്തിൽ ഒരു...
ഇരിട്ടി: ഇരിട്ടി ടൗണിൽ ആർ.എസ്.എസ്. പ്രവർത്തകനെ കാർ തടഞ്ഞ് മർദ്ദിച്ചതായും കാർ തകർത്തതായും പരാതി. വിളക്കോട് വിഷ്ണു നിവാസിൽ വിഷ്ണുദാസിന്റെ കാറാണ് വെള്ളിയാഴ്ച വൈകിട്ടോടെ അക്രമിക്കപ്പെട്ടത്. പട്ടാളക്കാരനായ അനുജനെ ഇരിട്ടിയിൽ ബസ് കയറ്റി വിട്ട് തിരിച്ചു...
ഉളിക്കൽ : നുച്ചിയാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികൾക്ക് പരിക്ക്. ആസാം സ്വദേശികളായ മിധുൻ (33), മൈദൂൽ (34) എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരിട്ടി : ശീതികരിച്ച ഹാളും വിനോദോപാധികളും ലൈബ്രറിയും ഉൾപ്പെടെ ആധുനിക സൗകര്യങ്ങളുമൊരുക്കി വയോജനങ്ങൾക്കായി മാട്ടറയിൽ പകൽവീട് തുറന്നു. രണ്ട് നിലകളിലായി നിർമിച്ച വിനോദ വിശ്രമ കേന്ദ്രത്തിലെ മുകൾനില ജനകീയ പങ്കാളിത്തത്തോടെയും സീനിയർ സിറ്റിസൺസ് ഫോറം സഹകരണത്തോടെയും...
ഇരിട്ടി : കേരള-കർണാടക അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം പോലീസ് പരിശോധന ശക്തമാക്കി. വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ മറവിൽ മാക്കൂട്ടം-ചുരം പാത വഴി ജില്ലയിലേക്ക് മദ്യവും മറ്റ് ലഹരിവസ്തുക്കളും കടത്താനുള്ള സാഹചര്യം മുൻകൂട്ടികണ്ടാണ് പരിശോധന. കർണ്ണാടകയിൽനിന്ന് വരുന്ന...