കോഴിക്കോട്: ഡോക്ടറുടെ അഭാവത്തിൽ നഴ്സുമാർ പ്രസവം നടത്തിയെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. കോഴിക്കോട് താമരശേരി താലൂക്ക് ആസ്പത്രിയിൽ കഴിഞ്ഞമാസം 31നായിരുന്നു സംഭവം. പ്രസവശേഷമാണ് ഡോക്ടർ എത്തിയതെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. താമരശേരി കുടുക്കിലുമ്മാരം സ്വദേശി ആദിറയെ കഴിഞ്ഞമാസം...
കോട്ടയം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ബ്രഹ്മമംഗലം സ്വദേശി അഭിജിത്തിനെയാണ് (28) മരങ്ങാട്ടുപിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇയാൾ വിവാഹത്തിൽ നിന്ന പിന്മാറുകയായിരുന്നു. യുവതി...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് സഹോദരൻ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രംഗത്ത്. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഹോദരൻ...
തിരുവനന്തപുരം: എത്ര ബുദ്ധിമുട്ടിയാലും അവശരുടെയും അശരണരുടെയും ഏക ആശ്രയമായ ക്ഷേമപെൻഷൻ മുടക്കില്ലെന്ന് ഉറപ്പിച്ച് സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ ഒരിക്കലും തടസ്സപ്പെടാതിരിക്കാനാണ് സീഫ് ഫണ്ട് (അടിസ്ഥാന നിധി) ബജറ്റിലൂടെ പ്രഖ്യാപിച്ചത്. എല്ലാ മാസവും ആവശ്യത്തിന് ട്രഷറിയിൽ...
തിരുവനന്തപുരം: ബജറ്റില്‍ ഇന്ധനസെസും നിരക്കുവര്‍ധനയും ഏര്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ കുടിവെള്ളക്കരവും കൂട്ടി. ശനിയാഴ്ചമുതല്‍ വര്‍ധന പ്രാബല്യത്തില്‍വരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങള്‍ക്ക് മൂന്നുമടങ്ങോളം വര്‍ധനയുണ്ട്. ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കൂട്ടുന്നത്. വിവിധ വിഭാഗങ്ങളില്‍ ഒരു കിലോ...
കോഴിക്കോട്: ജില്ലയിൽ പി.എസ്.സി നിയമനങ്ങളിൽ സർവകാല റെക്കോഡിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. മൂന്നുമാസത്തിനുള്ളിൽ മൂന്നുഘട്ടങ്ങളിലായി 403 പേർക്കാണ് നിയമനം നൽകിയത്. എൽ.പി.എസ്.ടി ഒന്നാം ഘട്ടത്തിൽ 165 പേർക്കും രണ്ടാം ഘട്ടത്തിൽ 114 പേർക്കും യുപിഎസ്ടിയിൽ 124- പേർക്കും...
തലശേരി: ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള സംസ്ഥാനത്തെ ആദ്യ വീടിന്റെ നിർമാണം കതിരൂരിൽ പൂർത്തിയായി. പൊന്ന്യം പറാങ്കുന്ന് നാല്സെന്റ് കോളനിയിൽ പണിത വീടിന്റെ താക്കോൽ ട്രാൻസ്ജെൻഡർ നിധീഷിന് ഉടൻ കൈമാറും. ലൈഫ് ഭവനപദ്ധതിയിൽ കതിരൂർ പഞ്ചായത്ത് അനുവദിച്ച മൂന്ന്...
തൊടുപുഴ: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരില്‍ മണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല് ആന്റണി (62)യുടെയും ജെസി (56)യുടെയും മകള്‍ സില്‍ന...
തിരുവനന്തപുരം: കൈക്കൂലിയും ക്രമക്കേടും ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സിലേക്ക് പരാതിപ്രവാഹം. ഇവ പരിശോധിച്ച് ആവശ്യമുള്ളവയില്‍ പ്രോസിക്യൂഷന് നടപടികളിലേക്ക് നീങ്ങാന്‍ ആഭ്യന്തര വകുപ്പ് വിജിലന്‍സിന് നിര്‍ദേശം നല്കി. വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പര്‍, വാട്സാപ്പ്, ഇ-മെയില്‍ എന്നിവ...
ന്യൂഡല്‍ഹി: 1991-ല്‍ നൂറുരൂപ കൈക്കൂലി വാങ്ങിയ കേസില്‍ റിട്ട. റെയില്‍വേ ജീവനക്കാരനായ 82-കാരന് ഒരുവര്‍ഷം തടവുശിക്ഷ. ലഖ്നൗവിലെ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവുവേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ശിക്ഷയിളവ് സമൂഹത്തിന്...