തിരുവനന്തപുരം: ഡിസംബർ പതിനാല് സംസ്ഥാനത്ത് ഊർജ്ജ സംരക്ഷണദിനമായി ആചരിക്കും. അന്ന് രാവിലെ 11ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും അസംബ്ളിയിലും ഊർജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കും. ബോധവത്കരണ പരിപാടികൾ, മത്സരങ്ങൾ, ശില്പശാലകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും.
കോഴിക്കോട: ദാര്‍ശനികനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന ഫാദര്‍ എ അടപ്പൂര് (97)അന്തരിച്ചു. കോഴിക്കോട് വച്ചാണ് അന്ത്യം . ഈശോസഭ വൈദികനായിരുന്നു ഫാ. അടപ്പൂര് ക്രിസ്തീയ വിശ്വാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ...
തിരുവനന്തപുരം: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ കഴക്കൂട്ടത്തെ തിക്കിനും തിരക്കിനും അറുതിയായി കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയായ കഴക്കൂട്ടം മേൽപ്പാലം തുറന്നു. തിരുവനന്തപുരത്ത് ഏറെ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നായ കഴക്കൂട്ടം-മേനംകുളം ജംഗ്ഷനിൽ ഒരു മേൽപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്....
തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സങ്ങൾ നടക്കുന്നത്. കായികമാമാങ്കത്തിലെ ആദ്യം സ്വർണം സ്വന്തമാക്കിയത് പാലക്കാടാണ്.3000 മീറ്ററിലാണ് പാലക്കാട് സ്വർണം നേടിയത്. സീനിയർ മത്സരത്തിൽ...
കൊച്ചി: കാൽനടയാത്രക്കാരിയെ നടുറോഡിൽ വച്ച് വെട്ടിവീഴ്ത്തിയ ശേഷം മുൻ കാമുകൻ രക്ഷപ്പെട്ടു. കൊച്ചി കലൂരിലാണ് സംഭവം. യുവതിയുടെ കയ്യിലാണ് വെട്ടേറ്റത്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. രണ്ട് പെൺകുട്ടികൾ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഒരു പെൺകുട്ടിയെ...
കോഴിക്കോട് : ഊരാളുങ്കൽ സൊസൈറ്റിക്ക് ആഗോള റാങ്കിങ്ങിൽ ഹാട്രിക്. തുടർച്ചയായ മൂന്നാം വർഷവും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎൽസിസിഎസ്) വ്യവസായ –അവശ്യസേവന മേഖലയിൽ ഉയർന്ന വിറ്റുവരവിൽ രണ്ടാം റാങ്ക്. ഒന്നാം സ്ഥാനം...
കൊച്ചി: മാലിന്യ സംസ്ക്കരണത്തിൽ കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ പിഴയില്ല എന്ന വാർത്ത മാനോരമക്ക് ഏറെ നിരാശ നൽകിയെന്ന് ഇന്നത്തെ പത്രത്തിലെ വാർത്തയും തലക്കെട്ടും വായിച്ചാൽ മനസിലാകുമെന്ന് മന്ത്രി എം ബി രാജേഷ്. വൻ തുക പിഴ...
ജയിലുകളില്‍ കാലാനുസരണമായ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും ആ കാലത്ത് കൂച്ചുവിലങ്ങിട്ടിരുന്നു. ഇന്ന് ജയിലെന്ന സങ്കല്‍പ്പം...
കൽപ്പറ്റ : മേപ്പാടി പോളിടെക്നിക് കോളേജിൽ യു.ഡി.എസ്.എഫ്–-മയക്കുമരുന്ന് സംഘം നടത്തിയത് ആസൂത്രിത ആക്രമണം. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ വധിക്കുകയായിരുന്നു ലക്ഷ്യം. എസ്.എഫ്.ഐ പ്രവർത്തകർ ഓടിയെത്തിയതിലാണ് ജീവൻ രക്ഷിക്കാനായത്. അതിക്രൂരമായാണ് മർദിച്ചത്. കോളേജിലെ...
ഇടുക്കി : വനമേഖലയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ജില്ലയിലെ സാഹചര്യം കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനം. പ്രകൃതി ദുരന്തങ്ങളുടെയും വന്യജീവി ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ്...