ശബരിമല: ശനിയാഴ്ച മുതല് കാനനപാതവഴി ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണിത്. പമ്പ, സന്നിധാനം എന്നിവിടങ്ങളില് തീര്ഥാടകര് ഭക്ഷണം പാകംചെയ്യുന്നതും നിരോധിച്ചു. പമ്പയില് വാഹനങ്ങള് പാര്ക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ടെന്ന് എ.ഡി.എം. അരുണ്...
കൊച്ചി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ബിജിമോൾ (22) എന്നിവരെയാണ് പിടികൂടിയത്.കൊച്ചി ഡി.സി.പി. അശ്വതി ജിജിക്ക് ലഭിച്ച...
തിരൂർ: ബി.പി.അങ്ങാടി നേർച്ചക്കിടെ ആന വിരണ്ട് തുമ്പികൈയിൽ ചുഴറ്റിയെറിഞ്ഞ ഏഴൂർ സ്വദേശിയും തെക്കുംമുറി താമസക്കാരനുമായ പൊട്ടച്ചോല പടി കൃഷ്ണൻകുട്ടി (55) മരിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ആനയുടെ ആക്രമണത്തിൽ കൃഷ്ണൻകുട്ടിക്ക് പരിക്കേറ്റത്. ചികിത്സയിലായിരുന്ന കൃഷ്ണൻകുട്ടി ഇന്ന്...
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന...
സര്ക്കാര്/സര്ക്കാര് എയ്ഡഡ് സ്കൂളുകളില് ഒന്നുമുതല് എട്ടുവരെ ക്ലാസുകളില് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്ഥികള്ക്ക് പ്രതിവര്ഷം 1500 രൂപ വീതം അനുവദിക്കുന്ന കെടാവിളക്ക് സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദാംശങ്ങളും www.egrantz.kerala.gov.in എന്ന വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.മുന്വര്ഷത്തെ...
വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില് അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കില് അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തൈക്കാട് അതിഥി മന്ദിരത്തില് രണ്ട് ദിവസമായി ചേര്ന്ന ജില്ലാ കളക്ടര്മാരുടെയും വകുപ്പ് മേധാവികളുടെയും വാര്ഷിക സമ്മേളനത്തിന്റെ...
അന്തരിച്ച ഭാവഗായകന് പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്പ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്ച്ചറിയില്നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. 10 മുതൽ 12 വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും....
ഉപയോക്താക്കളുടെ സമ്മതമില്ലാതെ ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി ഗൂഗ്ളിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗ്ൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ചില...
ഇടുക്കി: മുന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. (റിട്ട.) കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ വ്യാഴാഴ്ച രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നില് വെച്ചായിരുന്നു സംഭവം.ജോസഫ് കുഴഞ്ഞ് വീഴുന്നത് കണ്ട്...
പെരിയ: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽ നിന്ന് മോചിതരമായി. മുൻ എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടിയുടെ വൻസ്വീകരണം ലഭിച്ചു. കണ്ണൂർ-കാസർകോട് സിപിഎം...