കണ്ണൂർ: കണ്ണൂരിൽ എ.എസ്.ഐ.യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് കുമാർ (48) ആണ് മരിച്ചത്. ഏറെനാളായി അസുഖബാധിതയായിരുന്ന വിനോദിനെ കല്യാശ്ശേരി എ.ആർ. ക്യാമ്പ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പേരാവൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മുഖത്ത് ആസിഡൊഴിച്ചും വെട്ടിപ്പരിക്കേല്പിച്ചും രണ്ടാനച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച് ചികിത്സയിലായിരുന്ന മണത്തണയിലെ ചേണാൽ വീട്ടിൽ ബിജു ചാക്കോ ( 50 ) മരണപ്പെട്ടു. ഇന്ന് പുലർച്ചെ ഒന്നരയോടെ കോഴിക്കോട്ടെ മിംസ് ആസ്പത്രിയിലായിരുന്നു...
ചക്കരക്കല്ല്: ഖുർആൻ മുഴുവനായി കൈപ്പടയിൽ എഴുതി വിസ്മയം തീർത്ത് വിദ്യാർഥിനി. ബാച്ചിലർ ഓഫ് ഡിസൈനിങ് കോഴ്സ് രണ്ടാം വർഷ വിദ്യാർഥിനി ഫാത്തിമ ഷഹബയാണ് ഖുർആൻ കരവിരുതിൽ പൂർത്തിയാക്കിയത്. 427 ദിവസങ്ങൾ കൊണ്ടാണ് കാലിഗ്രഫി മോഡലിലായി എഴുതി...
ഇരിക്കൂർ: കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഇരിക്കൂർ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപത്തെ പാറമ്മൽ സാജിദിന്റെ മകൻ നസൽ (മൂന്ന്) ആണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി...
കണ്ണൂർ: കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ദന്താരോഗ്യം. ഈ ശിശുദിനത്തിൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ദന്തപരിചരണത്തിനുള്ള പങ്കിനെക്കുറിച്ച് പരിശോധിക്കാം. കുട്ടികളിലെ ദന്തസംരക്ഷണം അമ്മ ഗർഭിണിയായിരിക്കുമ്പോഴേ തുടങ്ങേണ്ടതാണ്. കുഞ്ഞിന്റെ പല്ലുകൾ നല്ലപോലെ രൂപപ്പെടുന്നതിനാവശ്യമായ പോഷകങ്ങൾ അമ്മയിൽനിന്നാണ് ലഭിക്കേണ്ടത്. ഇതിനായി...
പിണറായി: നാട് കാക്കുന്ന പൊലീസുകാർ ഇനി മരണശേഷവും മറ്റുള്ളവർക്ക് പുതുജീവനേകും. മരണാനന്തരം അവയവദാനത്തിനായി സമ്മതപത്രം നൽകി മാതൃകയാവുകയാണ് കണ്ണൂർ പിണറായി സ്റ്റേഷനിലെ ഒരുകൂട്ടം പൊലീസുകാർ. മാസങ്ങൾക്ക് മുമ്പാണ് പിണറായി സ്റ്റേഷനിൽ രമ്യ ജോലിക്കെത്തുന്നത്. ക്രമസമാധാനപാലനത്തോടൊപ്പം മറ്റുള്ളവർക്ക്...
കണ്ണൂര്‍: തളിപ്പറമ്പ് സര് സയ്യിദ് കോളേജില്‍ ബിരുദ വിദ്യാര്‍ഥി റാഗിങ്ങിനിരയായി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ഷഹസാദ് മുബാറക്കിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാലു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിദാന്,...
മണത്തണ :അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷൂറൻസ് പോർട്ടൽ ഓഫീസ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്തംഗം വി.ഗീത ,വാർഡ് മെമ്പർ ബേബി സോജ,...
പേരാവൂർ: പേരാവൂർ പോലീസ് ശനിയാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ മുരിങ്ങോടി നമ്പിയോട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 26,500 പാക്കറ്റ്നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി. 24 ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്പന്നത്തിന് ഏകദേശം എട്ട് ലക്ഷത്തോളം...
കോയമ്പത്തൂര്‍: അധ്യാപകന്റെ പേര് എഴുതിവെച്ച ശേഷം കോയമ്പത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിലെ ഫിസിക്സ് അധ്യാപകനായ മിഥുന് ചന്ദ്രവര്‍ത്തിയുടെ പേര് എഴുതിവെച്ചാണ് 17 വയസുള്ള വിദ്യാര്‍ഥിനി തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയെ...