കണ്ണൂർ : 108 ആംബുലൻസ് ജീവനക്കാർക്ക് റിസ്ക് അലവൻസ് അനുവദിക്കാനും ഡ്യൂട്ടി സമയം എട്ട് മണിക്കൂറായി കുറക്കാനും പാർക്കിംഗ് ലൊക്കേഷനുകളിൽ റസ്റ്റ് റൂം അനുവദിക്കുവാനും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു) കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു....
മുട്ടന്നൂർ : ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ മുട്ടന്നൂർ കോൺകോർഡ് കോളേജിൽ ബിരുദ, ബിരുദാനന്തര, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 വരെയാക്കി. ഫോൺ : 04902486633, 9744315968.
കണ്ണൂർ : വളപട്ടണം ഐ.എസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എൻ.ഐ.എ കോടതി കണ്ടെത്തി. പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി...
കണ്ണൂർ: പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിന്റെ ഔഷധക്കാപ്പിയും പപ്പടവും വിപണിയിലേക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കുരുമുളകിനോടൊപ്പം പ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന ആയുർവേദ ഔഷധങ്ങളും ചേർത്താണ് കാപ്പിപ്പൊടി നിർമിച്ചിരിക്കുന്നത്. ഈർപ്പം തട്ടിയാൽ പൂപ്പൽബാധയുണ്ടാകുന്നതിനാൽ ശർക്കര ചേർത്തിട്ടില്ല. കുരുമുളക് ഗവേഷണകേന്ദ്രത്തിലെത്തുന്നവർക്ക് കുരുമുളക് കാപ്പിയും...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയ്ബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 14, 15 തീയതികളിൽ രാവിലെ 10 മുതൽ രണ്ടുവരെ അഭിമുഖം നടത്തുന്നു. യോഗ്യത: എം.ബി.എ. (എച്ച്.ആർ.), ഡി.ഗ്രി/പി.ജി., എം.കോം., ബി.കോം, മാർക്കറ്റിങ്,...
പേരാവൂർ:പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഇരയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോക്സോ പ്രകാരം വീണ്ടും അറസ്റ്റിൽ.മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിനെയാണ്(24) പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ബിജോയ് ആദ്യ കേസിലെ ഇരയായ പതിനേഴുകാരിയുടെ ബന്ധുക്കളുടെ പരാതിയിൽ അറസ്റ്റ്...
തൊണ്ടിയിൽ: ടൗണിൽ മഴയെത്തുടർന്നുണ്ടാകുന്ന വെള്ളകെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റും ചുമട്ട് തൊഴിലാളികളും(സി.ഐ. ടി.യു) ചേർന്ന് ഭാഗികമായി ഒഴിവാക്കി.ഓടയിലെ ചെളിയും റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ഡ്രെയിനേജ് സംവിധാനം വിവിധയിടങ്ങളിൽ കാര്യക്ഷമമാക്കുകയും ചെയ്തു. അടുത്ത ദിവസം...
കണ്ണൂർ: ലോകാദ്ഭുതമായ താജ്മഹൽ നിജിൽ എടക്കാടിന്റെ വീടിന്റെ സ്വീകരണ മുറിയിലെയും അദ്ഭുതമാണ്. നാലായിരത്തി എഴുന്നൂറ് തീപ്പെട്ടിക്കോലുകൾ നീളത്തിലും കുറുകെയും ഒട്ടിച്ചുചേർത്താണ് ഈ ‘അദ്ഭുതം’ ഒരുക്കിയെടുത്തത്. രണ്ടടി പൊക്കമുള്ള താജ്മഹലിന്റെ ചെറുപതിപ്പ് പൂർത്തിയാക്കാൻ അഞ്ചുമാസമെടുത്തു. നിറം കൊടുത്തില്ലെങ്കിലും ഒർജിനലോളം...
കണ്ണൂര്‍: കണ്ണോത്തുംചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ഗീത ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ 7.15 ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് ദേശീയപാതയോട് ചേര്‍ന്ന്...
കണ്ണൂർ : മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയിലെ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം 17-വരെ നീട്ടി കളക്ടർ എസ്.ചന്ദ്രശേഖർ ഉത്തരവിറക്കി.