കണ്ണൂർ: സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് ഫിറ്റ്നസ്, ലഹരിമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്യാംപെയ്നിന്റെ ഭാഗമായി വിദ്യാർഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നു. ഇതിനായുള്ള ഫിറ്റ്നസ് ബസ് ഇന്നുമുതൽ 3 ദിവസം ജില്ലയിൽ...
ഇരിക്കൂർ : ഏരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ പഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും പരിധിയിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്ന് അങ്കണവാടി വർക്കർ, ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായവർക്ക് വർക്കർ...
ചെറുകുന്ന് : ആയിരംതെങ്ങിലെ ആഴിതീരം തങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്കു ശേഷം ഇന്നു മുതൽ 5 വരെ പെരുങ്കളിയാട്ടം നടക്കും. പുനർനിർമാണം പൂർത്തിയായ ക്ഷേത്രത്തിൽ തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണു പുനഃപ്രതിഷ്ഠ...
കണ്ണൂർ : മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും ‘കാപ്പ’ (ഗുണ്ടാ ആക്ട്) ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണു നടപടിയെന്നു...
പേരാവൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് ആകാശിനെ കസ്റ്റഡിയിലെടുത്തത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും ബിരുദദാന ചടങ്ങും നടന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ വെയ്സ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ, സി എൻ സി...
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയിൽ നിന്ന് എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂർ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽനിന്ന് തിരഞ്ഞെടുത്ത ആറു...
ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ-23 കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്ത്-01 മേൽ മുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്ത്-08 വള്ളിയോട്ട് വാർഡുകളിൽ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ വാർഡുകളിലെ സ്വകാര്യ സ്ഥാപനങ്ങൾ, ഐ .ടി മേഖല, പ്ലാന്റേഷൻ മേഖല...
കണ്ണൂർ: സർക്കസിന്റെയും കേക്കിന്റെയും ക്രിക്കറ്റിന്റെയും നാട്ടിൽ ഇനി അഞ്ചുനാൾ കലാമാമാങ്കത്തിന്റെ രാപ്പകലുകൾ. കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന് മാർച്ച് ഒന്നിന് തലശ്ശേരി ബ്രണ്ണൻ കോളജിൽ തുടക്കമാകും. സ്റ്റേജ്-സ്റ്റേജിതരം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നൃത്തം, സംഗീതം, ദൃശ്യ-നാടകം,...
കണ്ണൂർ: വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മാർച്ച് ആറ് മുതൽ 12 വരെയാണ് ഏകദിന ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്. കൂടാതെ കണ്ണൂരിൽ നിന്നും മൂന്നാർ, വാഗമൺ, കുമരകം,...