കണ്ണൂർ: താലൂക്കിന്റെ കീഴിലുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക അതത് ദിവസം പ്രദർശിപ്പിക്കേണ്ടതാണെന്ന് കണ്ണൂർ താലൂക്ക് വികസന സമിതി കൺവീനറായ തഹസിൽദാർ അറിയിച്ചു.അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുന്നതിന് സിവിൽ സപ്ലൈസ്...
കണ്ണൂർ: ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റേണ്ടതാണെന്ന് കണ്ണൂർ ആർടിഒ (എൻഫോഴ്സ്മെൻ്റ്) അറിയിച്ചു. അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം.റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമ...
കണ്ണൂർ: നഗരസഭയിലെ ചേലോറ ഡംപ് ഗ്രൗണ്ടിലെ ബയോമൈനിങ് പദ്ധതി നടത്തിപ്പിലെ അപാകതകൾ മൂലം നഗരസഭക്ക് നഷ്ടമായത് 1.77 കോടി. 9.7 ഏക്കർ സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാനായി രൂപീകരിച്ച പദ്ധതിയിലാണ് ക്രമക്കേട് നടന്നത്. ക്രമക്കേട് നടന്നെന്ന്...
കണ്ണൂർ: അഞ്ചുവർഷത്തിനിടയിൽ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം വിവിധ തട്ടിപ്പ് സംഘങ്ങൾ കടത്തിയത് ഞെട്ടിക്കുന്ന തുകയെന്ന് വിവരം. പാതിവില തട്ടിപ്പിൽ മാത്രം മൂവായിരത്തിന് മുകളിൽ പരാതികൾ കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്....
കണ്ണൂർ: കോർപറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട് യൂണിറ്റ് വിജിലൻസാണ് രാവിലെ മുതൽ റെയ്ഡ് നടത്തിയത്. വരവിൽ കവിഞ്ഞ സ്വത്ത് എന്ന പരാതിയിലാണ് വിജിലൻസ്...
പാപ്പിനിശ്ശേരി: വിനോദ സഞ്ചാര മേഖലക്ക് വൻ കുതിപ്പേകുമെന്ന് പ്രഖ്യാപിച്ച് നിർമാണം പൂർത്തിയാക്കിയ വളപട്ടണം പുഴയിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ആർക്കും വേണ്ടാതെ കിടക്കുന്നു. പാപ്പിനിശ്ശേരിയിലെ പാറക്കലിലും പറശ്ശിനിക്കടവിലും മറ്റും മികച്ച സൗകര്യങ്ങളോടെയാണ് വെനീസ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം...
പയ്യന്നൂർ: കാർഷിക സംസ്കൃതിയുടെ പൈതൃകത്തിന്റെ അടയാളക്കാഴ്ചയായി അടക്കാതൂണുകൾ. മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണം പഴുക്കടക്ക തുണുകൾ കൊണ്ട് അലങ്കരിക്കുന്നത്. നീലിയാർ കോട്ടമെന്ന പേരിൽ പ്രസിദ്ധമായ ഇവിടെ വർഷംതോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അടക്കകൾ...
കണ്ണൂർ: അറ്റകുറ്റപ്പണിക്ക് ‘അവധി’യിലായിരുന്ന കണ്ണൂർ- ഷൊർണൂർ മെമു സർവിസ് പുനരാരംഭിച്ചു. കോച്ച് തകരാറിലായതിനെ തുടർന്ന് രണ്ട് ദിവസമായി റദ്ദാക്കിയ മെമു ശനിയാഴ്ച രാവിലെ കണ്ണൂരിലേക്ക് സർവിസ് നടത്തി. കുറഞ്ഞ കോച്ചുകളുമായി ഓടിയതിനാൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.രാവിലെ...
കണ്ണൂർ: ചിറക്കൽ, അഴീക്കോട് പഞ്ചായത്തുകളിൽ തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. 300 മില്ലി കുടിവെള്ള കുപ്പികൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ...
കണ്ണൂർ: പേ വിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേ വിഷ ബാധയ്ക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡിഎംഒ (ആരോഗ്യം) അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ * വളർത്തു മൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയോ...