Connect with us

THALASSERRY

തലശ്ശേരി ആശുപത്രി റോഡിൽ 23 മുതൽ പേ പാർക്കിങ്

Published

on

Share our post

ത​ല​ശ്ശേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ആ​ശു​പ​ത്രി റോ​ഡി​ൽ ര​ണ്ടു വ​ശ​ത്തു​മാ​യി പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​നം 23 മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. ജൂ​ബി​ലി ഷോ​പ്പി​ങ് കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ കാ​ർ പാ​ർ​ക്കി​ങ്ങും എ​തി​ർ​വ​ശ​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​ണ് പാ​ർ​ക്കി​ങ് ക്ര​മീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ ചെ​യ​ർ​പേ​ഴ്സ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ഗ​ര​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ലും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പാ​ർ​ക്കി​ങ്ങി​നാ​യി പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ന​ഗ​ര​ത്തി​ലെ സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ൾ, കോ​ട്ട​യു​ടെ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്ങി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കും.

ആ​ശു​പ​ത്രി റോ​ഡി​ൽ പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഇ​തി​നാ​യി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​തോ​ടെ മു​സ്ലിം യൂ​ത്ത് ലീ​ഗു​കാ​രും വ്യാ​പാ​രി​ക​ളി​ൽ ഒ​രു വി​ഭാ​ഗ​വും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. രാ​വി​ലെ റോ​ഡി​ന്റെ ര​ണ്ട് ഭാ​ഗ​വും അ​ട​ച്ച് പാ​ർ​ക്കി​ങ്ങി​നു​ള്ള ലൈ​ൻ വ​ര​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

ഇ​തേ​തു​ട​ർ​ന്ന് ര​ണ്ടു ത​വ​ണ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. ശ​നി​യാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി റോ​ഡി​ൽ ഓ​ണം ക​ഴി​യു​ന്ന​ത് വ​രെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പേ ​പാ​ർ​ക്കി​ങ് ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തി​നാ​ൽ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. ഓ​ണ​ത്തി​ന് ശേ​ഷം കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് യോ​ഗ തീ​രു​മാ​നം.

ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ വാ​ഴ​യി​ൽ ശ​ശി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കാ​ത്താ​ണ്ടി റ​സാ​ഖ്, അ​ഡ്വ.​എം.​എ​സ്. നി​ഷാ​ദ്, അ​ഡ്വ.​സി.​ടി. സ​ജി​ത്ത്, കെ.​ഇ. പ​വി​ത്ര​രാ​ജ്, സാ​ഹി​ർ പാ​ല​ക്ക​ൽ, എം.​പി. സു​മേ​ഷ്, കെ. ​വി​ന​യ​രാ​ജ്, വി. ​ജ​ലീ​ൽ, ബി.​പി. മു​സ്ത​ഫ, വ​ർ​ക്കി വ​ട്ട​പ്പാ​റ, ര​മേ​ശ​ൻ ഒ​ത​യോ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി

ത​ല​ശ്ശേ​രി: മു​നി​സി​പ്പ​ൽ ഷോ​പ്പി​ങ് കോം​പ്ല​ക്സി​ന്‌ മു​ന്നി​ലെ റോ​ഡ് വീ​തി​കൂ​ട്ടി കോ​ൺ​ക്രീ​റ്റ് ചെ​യ്ത ശേ​ഷം പ​തി​നെ​ട്ട് മീ​റ്റ​ർ വീ​തി​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ന്റെ വീ​തി ആ​റ് മീ​റ്റ​റാ​യി കു​റ​ച്ച് റോ​ഡി​ന് ഇ​രു ഭാ​ഗ​ത്തും പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​നെ​തി​രെ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. ചെ​യ​ർ​പേ​ഴ്സ​ന്റെ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടി​ലും പൊ​തു​ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ​നി​ന്നി​റ​ങ്ങി​പ്പോ​യി.

പേ ​പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ൽ അ​വ​ർ ഉ​റ​ച്ചു​നി​ന്നു. യു.​ഡി.​എ​ഫ് ത​ല​ശ്ശേ​രി മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​ഡ്വ.​സി.​ടി. സ​ജി​ത്ത്, സാ​ഹി​ർ പാ​ല​ക്ക​ൽ, വി. ​ജ​ലീ​ൽ, കെ.​ഇ. പ​വി​ത്ര​രാ​ജ് എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്.


Share our post

THALASSERRY

ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി; 19 മുതൽ ഒരുമാസം തലശ്ശേരി നഗരത്തിൽ ഗതാഗത ക്രമീകരണം

Published

on

Share our post

തലശ്ശേരി: നഗരത്തിലെ ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി ഏപ്രിൽ 19ന് തുടങ്ങുന്നതിനാൽ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിർത്തി വെയ്ക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ക്രമീകരണം ഇങ്ങനെ:

 1. കോഴിക്കോട്, വടകര ഭാഗത്ത് നിന്നു വരുന്ന ബസ്സുകൾ സെയ്‌ദാർ പള്ളി, രണ്ടാം ഗേറ്റ്, എവികെ നായർ റോഡ് വഴി പുതിയ ബസ്സ്റ്റാന്റിൽ പ്രവേശിക്കണം (വൺ വേ).

2. തലശ്ശേരി ഭാഗത്ത് നിന്നു വടകരയിലേക്ക് പോകേണ്ട ബസ്സുകൾ എൻസിസി റോഡ്, ഒവി റോഡ്, പഴയ ബസ്സ് സ്റ്റാൻ്റ്, ട്രാഫിക്ക് യൂണിറ്റ് ജങ്ഷൻ, മട്ടാമ്പ്രം, സെയ്ദാർ പള്ളി വഴി പോകണം.

3. തലശ്ശേരി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക്പോകേണ്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സംഗമം ജംഗ്ഷൻ- ചോനാടം ബൈപാസ് റോഡ് വഴി പോകണം.

4. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിൽനിന്നു തലശ്ശേരി ഭാഗത്തക്ക് വരുന്ന ബസ്സുകൾ കൊടുവള്ളിവീനസ് ജങ്ഷനിൽ നിന്ന് സംഗമം ജംങ്ഷൻ, ഒ വി റോഡ്, എൻസിസി റോഡ് വഴി പുതിയ ബസ്റ്റാൻ്റിൽ പ്രവേശിക്കണം.

5. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സാധാരണ പോകുന്ന വഴി തന്നെ പോകണം. (ഒ വി റോഡ്, പഴയ ബസ്സ് സ്റ്റാന്റ്)

6. നാദാപുരം, പാനൂർ ഭാഗങ്ങളിൽനിന്നു വരുന്ന ബസ്സുകൾ മഞ്ഞോടി, ടൌൺ ബാങ്ക്, മേലൂട്ട് മഠപ്പുര വഴി പുതിയ ബസ്റ്റാന്റിൽ പ്രവേശിക്കണം.

7. നാദാപുരം, പാനൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സദാനന്ദ പൈ, സംഗമം ജങ്ഷൻ, ടൌൺഹാൾ ജങ്ഷൻ, ടൌൺ ബാങ്ക് വഴി പോകണം.

8. കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്കും കോഴിക്കോട് ഭാഗത്ത് നിന്നു കണ്ണൂർ ഭാഗത്തേക്കും പോകുന്ന ലോറികൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകണം.

9. കീർത്തി ഹോസ്‌പിറ്റൽ ഭാഗത്ത് എൻസിസി റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ വധു, എസ്ബിഐ റോഡിൽ പാർക്ക് ചെയ്യണം.

10. മഞ്ഞോടിയിലുള്ള 2 ഓട്ടോ പാർക്കിങ് കേന്ദ്രങ്ങൾ ഒന്നായി ക്രമപ്പെടുത്തും. (കള്ളു ഷാപ്പിന്റെ ഭാഗത്തുള്ളത് ഒഴിവാക്കും).

11. സംഗമം ജങ്ഷനിലുള്ള ഓട്ടോ പാർക്കിംഗ് നിലവിലുള്ളസ്ഥലത്ത് നിന്നു മാറ്റി ബാറ്റാ ഷോ റൂമിൻ്റെ ഇടത് വശം, ബ്രിഡ്‌ജിന് താഴെയായി ക്രമീകരിക്കും.

12. മിഷൻ ഹോസ്‌പിറ്റലിന് മുൻവശത്തുള്ള ഓട്ടോ പാർക്കിംഗ് റെയിൽവേ പ്രവേശന കവാടത്തിന്സമീപത്ത് വൺ വേ ആയി ക്രമീകരിക്കും.

13. രണ്ടാം ഗേറ്റ്- സെയ്‌ദാർ പള്ളി റോഡിൽ സെയ്‌ദാർ പള്ളി ഭാഗത്തേക്കുള്ള ഗതാഗതം താൽകാലികമായി നിരോധിക്കും.

14. മട്ടാമ്പ്രം ഭാഗത്ത് ചരക്ക് കയറ്റി ഇറക്ക് ജോലി രാവിലെ 10 മണിക്ക് മുമ്പായി ചെയ്‌ത്‌ തീർക്കണം.

15. കൂത്തുപറമ്പ് ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്നതായസ്വകാര്യ വാഹനങ്ങൾക്ക് ടൌൺ ഹാൾ ജംഗ്ഷന് സമീപത്തുള്ള പഴയ സർക്കസ് ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.

16. പാനൂർ ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ ടൌണിലെ തിരക്ക് ഒഴിവാക്കുന്നതിനായി ടൌൺ ബാങ്കിനു മുൻവശത്തായുള്ള ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.


Share our post
Continue Reading

THALASSERRY

കെ.എസ്.ആര്‍.ടി.സിയുടെ അവധിക്കാല ടൂര്‍ പാക്കേജ്

Published

on

Share our post

തലശ്ശേരി: തലശ്ശേരി കെ.എസ്.ആര്‍.ടി.സി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. ഏപ്രില്‍ 18, മെയ് 23 തീയതികളില്‍ ഗവി, ഏപ്രില്‍ 25 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് കൊച്ചി കപ്പല്‍ യാത്ര, മെയ് രണ്ടിന് വാഗമണ്‍ – കുമരകം, മെയ് ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം – കുടജാദ്രി – ഉഡുപ്പി, മെയ് ഒന്‍പത്, മെയ് 30 തീയതികളില്‍ നെല്ലിയാമ്പതി, മെയ് 16 ന് മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 20, മെയ് 11, മെയ് 25 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ 27, മെയ് നാല് തീയതികളില്‍ വയനാട്, മെയ് 18 ന് റാണിപുരം, മെയ് 25 ന് പൈതല്‍മല, എന്നിവിടങ്ങളിലേക്ക് ഏകദിന ടൂര്‍ പാക്കേജാണുള്ളത്.


Share our post
Continue Reading

THALASSERRY

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

Published

on

Share our post

ധര്‍മ്മടം: മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11:30 ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരായ കെ.സുധാകരന്‍, ഡോ. വി. ശിവദാസന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി എ യു പ്രൊജക്ട് ഡയറക്ടര്‍ എം. രാജേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Share our post
Continue Reading

Trending

error: Content is protected !!