Connect with us

Kannur

അടിച്ചു മക്കളേ, നാല് കോടി (ലോട്ടറിയല്ല, പിഴയാണ്); അടച്ചില്ലേൽ പുലിവാല്

Published

on

Share our post

കണ്ണൂർ : റോഡ് ക്യാമറക്കണ്ണുകൾ പിടിമുറുക്കി; ജില്ലയിൽ ജൂൺ മാസത്തിൽ മാത്രം ഗതാഗത നിയമലംഘനങ്ങൾക്കു പിഴയായി ഈടാക്കിയത് 1.85 കോടി രൂപ.

ജൂൺ മാസം ജില്ലയിൽ 37,000 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്. മേയിൽ ക്യാമറകൾ ‘പണി’ തുടങ്ങിയെങ്കിലും ജൂൺ മുതലാണു പിഴ ചുമത്താൻ തുടങ്ങിയത്.

പിഴ ഇങ്ങനെ

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർക്ക് 500 രൂപയും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗത്തിനു 2000 രൂപയും സിഗ്നൽ തെറ്റിച്ചുള്ള യാത്രകൾക്ക് 1000 രൂപയും രണ്ടിലധികം പേരുമായുള്ള ഇരുചക്രവാഹനയാത്രയ്ക്ക് 1000 രൂപയുമാണു പിഴ.

സൂക്ഷിച്ച് പാർക്ക് ചെയ്തോ

‘സേഫ് കേരള’യുടെ ഭാഗമായി ജില്ലയിൽ 50 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിങ് കണ്ടെത്താൻ മാത്രം തലശ്ശേരിയിൽ 2 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

അടച്ചില്ലേൽ പുലിവാല്

മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലാണ് കൺട്രോൾ റൂം. ഇവിടെനിന്നാണു നോട്ടിസ് ലഭിക്കുക. തെറ്റായി നോട്ടിസ് ലഭിച്ചാൽ ഇവിടെത്തന്നെ പരാതി നൽകാം. നോട്ടിസ് കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ പിഴയടയ്ക്കണം. പിഴ അടയ്ക്കാതെ കോടതിയിൽ പോകേണ്ട സാഹചര്യമുണ്ടായാൽ കേന്ദ്ര നിയമപ്രകാരമുള്ള കൂടിയ തുക അടയ്ക്കേണ്ടി വരും.

അടിച്ചു മക്കളേ, 4 കോടി! (ലോട്ടറിയല്ല, പിഴയാണ്)

മോട്ടർവാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മാർച്ച് മുതൽ ജൂൺ വരെ ജില്ലയിൽ ഈടാക്കിയ പിഴ 4 കോടിയിലധികം രൂപ. റോഡ് ക്യാമറകൾ നിയമലംഘനം കണ്ടെത്തി ഈടാക്കിയതുൾപ്പെടെ, 4,38,88,820 രൂപയാണ് പിഴയിനത്തിൽ സർക്കാരിനു ലഭിക്കുക.

34 തരത്തിലുള്ള നിയമലംഘനങ്ങളിൽ കൂടുതലും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടതാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും കണ്ണൂർ എൻ‍ഫോഴ്സ്മെന്റ് ആർ.ടി.ഒ എ.സി.ഷീബ പറഞ്ഞു.

റോഡ് ക്യാമറ ജൂണിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ

>ഹെൽ‍മറ്റ് ഇല്ലാതെ യാത്ര: 2977 കേസ്

>പിഴ: 3,39,500 രൂപ

>സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര: 8728 കേസ്

>പിഴ: 7,25,500 രൂപ

>ഇരുചക്ര വാഹനങ്ങളിൽ രണ്ടിലേറെപ്പേർ: 53 കേസ്

>പിഴ: 1,25,000 രൂപ

>ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം: 105 കേസ്

>പിഴ: 33,750 രൂപ


Share our post

Kannur

യുവതി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

Published

on

Share our post

കണ്ണൂർ :കണ്ണൂർ ഊരത്തൂരിലെ കശുമാവിൻതോട്ടത്തിലെ കെട്ടിടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. നിലത്ത് പായയിൽ കിടന്നനിലയിലായിരുന്നു മൃതദേഹം. തലയിടിച്ച പാടുകളും മുഖത്തും ശരീരത്തിലും പോറലുകളുമുള്ളതിനാൽ കൊലപാതകമാണോയെന്ന സംശയമുയർന്നിട്ടുണ്ട്.ദുരൂഹതയുള്ളതിനാൽ ഭർത്താവിനെ ഇരിക്കൂർ എസ്.എച്ച്.ഒ. രാജേഷ് ആയോടൻ കസ്റ്റഡിയിലെടുത്തു. ബ്ലാത്തൂർ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാനെത്തിയ ദമ്പതിമാർ മദ്യപിച്ച് വഴക്കിടുന്നത് പതിവാണെന്നാണ് തൊട്ടടുത്ത മുറിയിലുണ്ടായ ബന്ധുക്കൾ പറയുന്നത്.

വയനാട്ടിലുള്ളപ്പോഴും രജനിയെ ഭർത്താവ് മദ്യപിച്ച് ഉപദ്രവിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. ഞായറാഴ്ച രാത്രിയും ഇതേപോലെ വഴക്ക് നടന്നിരുന്നു. എന്നാൽ വഴക്കിന് ശേഷം താൻ കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയിൽ കാണുകയായിരുന്നുവെന്നുമാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്.ഖനനം നിർത്തിയ ചെങ്കൽ പണയിൽ നട്ടുവളർത്തിയ കശുമാവിൻ തോട്ടമാണ് ഇവിടെയുള്ളത്. സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന ബഹളങ്ങളൊന്നും നാട്ടുകാരും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ പോലീസ് വരുന്നത് കണ്ടാണ് നാട്ടുകാർ മരണവാർത്ത അറിയുന്നത്. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.


Share our post
Continue Reading

Kannur

കണ്ണൂരിൽ കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ

Published

on

Share our post

കണ്ണൂർ:കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. താവം സ്വദേശികളെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവംഇവര്‍ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുവരാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ യുവാക്കൾ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്താൻ എത്തിയതാണെന്ന സംശയത്തിൽ ചോദ്യം ചെയ്യുകയായിരുന്നു.എന്നാൽ പരസ്പരവിരുദ്ധമായ മറുപടികൾ ലഭിച്ചതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടകൂടി തടഞ്ഞുവച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോൾ ഒമ്പത് ഗ്രാം കഞ്ചാവ് പൊതി കണ്ടെത്തി. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.


Share our post
Continue Reading

Kannur

ജില്ലയിലെ മൂന്നു ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂർ പാക്കേജുകൾ

Published

on

Share our post

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ.എസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി കണ്ണൂർ ജില്ലയിലെ മൂന്ന് ഡിപ്പോകളിലും വിജയകരമായി നടന്നുവരുന്നു. രണ്ടു വർഷം മുമ്പ് കണ്ണൂർ യൂനിറ്റിൽ നിന്ന് മാത്രമായിരുന്നു ടൂർ പാക്കേജ് നടത്തിയിരുന്നത്. കൂടുതൽ അന്വേഷണങ്ങൾ വന്നത് കൊണ്ടാണ് തലശ്ശേരി, പയ്യന്നുർ യൂണിറ്റികളിലും ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് നോർത്ത് സോൺ ചീഫ് ട്രാഫിക് മാനേജർ വി. മനോജ്കുമാർ അറിയിച്ചു.

കണ്ണൂരിൽ നിന്നും മാർച്ച് 15ന് പുറപ്പെടുന്ന രീതിയിൽ കൊച്ചിയിൽ നെഫർറ്റിറ്റി ആഡംബര ക്രൂസിലേക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 2.30 നു കൊച്ചിയിൽ എത്തും. അഞ്ച് മണിക്കൂർ ഉല്ലാസ നൗകയിൽ സഞ്ചരിച്ചു രാത്രി ഒമ്പതിന് തിരിക്കുന്നു. ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.കണ്ണൂർ യൂനിറ്റ് കോ ഓർഡിനേറ്റർ രജീഷ്: 9497007857

പയ്യന്നൂരിൽനിന്ന് മാർച്ച് 15ന് സൈലന്റ് വാലി-മഴമ്പുഴ യാത്രയാണ് ആദ്യത്തേത്. മാർച്ച് 14ന് രാത്രി ഒമ്പത് മണിക്ക് പുറപ്പെട്ട് 15ന് രാവിലെ 7.45 ന് പ്രഭാത ഭക്ഷണം. 8.30 ജംഗിൾ സഫാരി. 1.30 മണിയോടെ ഉച്ചഭക്ഷണം. വനശ്രീ ഇക്കോ ഷോപ്പിൽ നിന്നും വന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനടക്കം മൂന്ന് മണിവരെ സൈലന്റ് വാലിയിൽ ചിലവഴിക്കും. ശേഷം നാല് മണിയോടെ മലമ്പുഴഡാം സന്ദർശനം. 6.30 ന് പുറപ്പെട്ട് 16ന് രാവിലെ തിരിച്ചെത്തുംവിധമാണ് യാത്ര. മാർച്ച് 22, 23 തീയ്യതികളിൽ ഗവിയാത്ര. 22ന് അടവി കുട്ടവഞ്ചി സവാരി, ആങ്ങാമുഴി, ഗവി പരുന്തും പാറ, 23 ന് തേക്കടി, കുമളി, കമ്പം, സ്‌പൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. 21ന് വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട് 24ന് രാവിലെ എത്തിച്ചേരും.പയ്യന്നൂർ യൂനിറ്റ് കോ ഓർഡിനേറ്റർ: 8075823384.

തലശ്ശേരിയിലനിന്ന് മാർച്ച് 14ന് രാത്രി ഏഴ് മണിക് പുറപ്പെടുന്ന മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്ര 17 നു രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. 15 ന് മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, മറയൂർ, കാന്തല്ലൂർ യാത്ര, രണ്ടാം ദിവസം ഗ്യാപ്പ് റോഡ് വ്യൂപോയിന്റ്, ഫോട്ടോ ഷൂട്ട് പോയിന്റ്, ആനയറങ്കൽ ഡാം, പൊൻമുടി ഡാം, ചതുരംഗപ്പാറ ട്രക്കിംഗ് എന്നിവയാണ് മുഖ്യ ആകർഷണം. 16ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് 17 ന് രാവിലെ എത്തിച്ചേരും.തലശ്ശേരി യൂനിറ്റ് കോ ഓർഡിനേറ്റർ ബിജു: 9497879962


Share our post
Continue Reading

Trending

error: Content is protected !!