Connect with us

Kerala

സീതിസാഹിബ്‌ സ്‌കൂൾ മാനേജർ സ്ഥാനത്ത് നിന്ന്‌ ലീഗ്‌ നേതാവ്‌ പുറത്ത്‌

Published

on

Share our post

കണ്ണൂർ : തളിപ്പറമ്പ്‌ സീതിസാഹിബ്‌ ഹയർസെക്കൻഡറി സ്‌കൂൾ കെയർടേക്കർ മാനേജർ സ്ഥാനത്തുനിന്ന്‌ മുസ്ലിംലീഗ്‌ ജില്ലാ സെക്രട്ടറി പി.കെ. സുബൈറിനെ നീക്കി പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ (ജനറൽ) ഉത്തരവ്‌. അഴിമതിയും ദുർഭരണവും നടത്തിയ  സുബൈറിനെ സ്ഥാനത്തുനിന്ന്‌ നീക്കണമെന്നാവശ്യപ്പെട്ട്‌ തളിപ്പറമ്പ്‌ വഖഫ്‌ സ്വത്ത്‌ സംരക്ഷണ സമിതി ചെയർമാൻ സി. അബ്ദുൾകരീം ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. തളിപ്പറമ്പ്‌ വിദ്യാഭ്യാസ ജില്ലാ ഓഫീസർക്കാണ്‌ മാനേജരുടെ താൽക്കാലിക ചുമതല.  

 തളിപ്പറമ്പ്‌ ജുമാഅത്ത്‌ പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റിക്കുകീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്‌ സീതിസാഹിബ്‌ ഹയർസെക്കൻഡറി സ്‌കൂൾ. വിദ്യാഭ്യാസവകുപ്പ്‌ ബൈലോപ്രകാരം പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റിയുടെ കാലാവധി മൂന്ന്‌ വർഷമാണ്‌. പുതിയ കമ്മിറ്റി വരുന്നതുവരെ നിലവിലുള്ള കമ്മിറ്റിക്ക്‌ തുടരാം. 2013 മുതൽ ’16വരെ സുബൈറായിരുന്നു മാനേജർ. പിന്നീട്‌ കെയർടേക്കർ മാനേജരായി. ഇതിന്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അംഗീകാരവും നൽകി. ഇതിനെതിരായാണ്‌ അബ്ദുൾകരീം ഹൈക്കോടതിയെ സമീപിച്ചത്‌. ഹർജിക്കാരനെയും എതിർകക്ഷികളെയും നേരിൽകേട്ട്‌ തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. 

 പരാതിയിലെ ആവശ്യം ആവർത്തിച്ച അബ്ദുൾകരീം, മാനേജരെ തെരഞ്ഞെടുക്കുന്നത്‌ കമ്മിറ്റിയുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും കെയർടേക്കർ സംവിധാനം അനന്തമായി തുടരാനാകില്ലെന്നും കോടതി നിരീക്ഷിച്ചതും മാനേജ്‌മെന്റ്‌ സീറ്റുകൾ ജനറൽ ക്വാട്ടയിലേക്കും മാറ്റിയതും ചൂണ്ടിക്കാട്ടി. ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും സമാന വാദഗതികൾ ഉന്നയിച്ചു. ഒപ്പം, പി.കെ. സുബൈറിന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും കണ്ടെത്തിയതോടെയാണ്‌ കെയർടേക്കർ മാനേജർ സ്ഥാനത്തുനിന്ന്‌ നീക്കാൻ അഡീഷണൽ ഡയറക്ടർ ഉത്തരവിട്ടത്‌. അബ്ദുൾകരീമിനുവേണ്ടി അഡ്വ. മനാസ്‌ പി. ഹമീദ്‌ ഹാജരായി. 

സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റിയാണ്‌ സീതിസാഹിബ്‌ സ്‌കൂളിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്‌. 2013 മുതൽ 2020വരെയുള്ള കാലയളവിൽ, തളിപ്പറമ്പ്‌ മന്ന ശാഖ വഴിയാണ്‌ സ്‌കൂളിന്റെ പ്രധാന ഇടപാടുകൾ നടന്നത്‌. ഇക്കാലയളവിൽ 5,19,50,780 രൂപയുടെ വരവും 4.81 കോടി രൂപ ചെലവുമുണ്ടായി. തളിപ്പറമ്പ്‌ ജുമാഅത്ത്‌ പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റി വഖഫ്‌ ബോർഡിൽ ഹാജരാക്കിയ രേഖകളിൽ ഈ കണക്കുകളില്ല. സ്‌കൂൾ കെട്ടിടനിർമാണത്തിന്‌ തുക വിനിയോഗിച്ചതായി അവകാശപ്പെട്ടെങ്കിലും ഇക്കാര്യം തളിപ്പറമ്പ്‌ നഗരസഭയെയോ, വഖഫ്‌ ബോർഡ്‌ കണ്ണൂർ ഡിവിഷനെയോ അറിയിച്ചിരുന്നില്ല. സാമ്പത്തിക തിരിമറി പുറത്തുവരാതിരിക്കാൻ വഖഫ്‌ ബോർഡിൽനിന്ന്‌ ഇടപാട്‌ മറച്ചുവച്ചെന്നാണ്‌ ആക്ഷേപം.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!