Connect with us

Kannur

ഊര്‍ജിത വാക്‌സിനേഷന്‍ പദ്ധതി; മിഷന്‍ ഇന്ദ്രധനുസ് ആഗസ്റ്റ് ഏഴ് മുതല്‍

Published

on

Share our post

കൊവിഡിനെത്തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് നിരക്കിലുണ്ടായ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ് പരിപാടി മിഷന്‍ ഇന്ദ്രധനുസ് ജില്ലയില്‍ ഫലപ്രദമായി നടപ്പിലാക്കും. എ. ഡി .എം. കെ. കെ ദിവാകരന്റെ അധ്യക്ഷതയില്‍ എ. ഡി എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തിന്റേതാണ് തീരുമാനം.

രാജ്യവ്യാപകമായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണിത്. ഇതിനായി പഞ്ചായത്ത് തലത്തില്‍ വിപുലമായ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ബോധവല്‍ക്കരണം നടത്തും. പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി കത്തിവെപ്പെടുത്തതുമായ കുട്ടികള്‍ ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയാണ് മിഷന്‍ ഇന്ദ്രധനുസിന്റെ ലക്ഷ്യം .

മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഊര്‍ജിത വാക്‌സിനേഷന്‍ നടത്തുക. ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാം ഘട്ടം സപ്തംബര്‍ 11 മുതല്‍ 16 വരെയും, മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും വാക്സിനേഷൻ നടത്തും. ഞായറും പൊതു അവധി ദിവസങ്ങളും ഒഴികെ പതിവ് വാക്‌സിനേഷന്‍ ദിനങ്ങള്‍ ഉള്‍പ്പെടെയാണ് മിഷന്‍ ഇന്ദ്രധനുസ് നടപ്പിലാക്കുക.

രാവിലെ 9 നും വൈകീട്ട് 4 നുമിടയിലാവും വാക്‌സിനേഷന്‍. ഓരോ പ്രദേശത്തിന്റെയും സ്ഥിതിയനുസരിച്ചും സമയക്രമീകരണം ഏര്‍പ്പെടുത്തും.വാക്‌സിനേഷനോട് മുഖം തിരിക്കുന്ന പ്രവണത ചിലരില്‍ ഏറി വരുന്നതായി യോഗം വിലയിരുത്തി. അത്തരക്കാരെ ബോധവല്‍ക്കരിക്കും. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ പ്രചാരണം നടത്തും.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാവുമിത്. മിഷന്‍ ഇന്ദ്രധനുസുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് എ. ഡി. എം അഭ്യര്‍ത്ഥിച്ചു. ആര്‍. സി. എച്ച് ഓഫീസര്‍ ഡോ; അശ്വിന്‍ പദ്ധതി വിശദീകരിച്ചു. ഡി. എം. ഒ (ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. എം പി. ജീജ, ഡി. എം .ഒ (ഐ എസ് എം) ഡോ. സി അനഘന്‍, ഡി. എം. ഒ (ഹോമിയോ) ഡോ.വി അബ്ദുള്‍ സലാം, മറ്റ് ഉദ്യോഗസ്ഥര്‍. ആരോഗ്യ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Share our post

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Trending

error: Content is protected !!